Advertisement

വാങ്ങിയത് എട്ട് താരങ്ങളെ; മുടക്കിയത് 327 മില്യൺ യൂറോ; ശൈത്യകാല ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയുടെ ആധിപത്യം

February 2, 2023
Google News 2 minutes Read
Enzo, Todd Bohely, Mudryk

ലോകഫുട്ബോളിനെ ഞെട്ടിച്ച് ജനുവരി ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസി ആധിപത്യം. 327 മില്യൺ യൂറോ അഥവാ 3000 കോടി ഇന്ത്യൻ രൂപയുടെ കൈമാറ്റമാണ് ക്ലബ് നടത്തിയത്. അമേരിക്കൻ ബിസിനസുകാരനായ ടോഡ് ബോഹ്‍ലിയും ക്ലിയർ ലേക്ക് ക്യാപിറ്റലിന്റെ സഹ സ്ഥാപകൻ ബെഹദാദ് എഗ്ബലിയും ക്ലബ്ബിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് ശേഷം ക്ലബ്ബിന്റെ രണ്ടാം ട്രാൻസ്ഫർ ജാലകമാണിത്. പത്തൊൻപത് വർഷം ചെൽസിയുടെ അമരക്കാരനായിരുന്ന റഷ്യൻ ശത കോടീശ്വരൻ റോമൻ അബ്രമോവിച്ചിന് ഉക്രൈൻ-റഷ്യ യുദ്ധ ഫലമായി വന്ന നിയന്ത്രങ്ങളുടെ ഫലമായി ക്ലബ് വിൽക്കേണ്ടി വന്നിരുന്നു. തുടർന്നാണ് പുതിയ ഉടമകൾ സ്ഥാനമേറ്റത്. chelsea record signings on winter transfer window

Read Also: അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ

വായ്പാടിസ്ഥാനത്തിൽ ക്ലബ്ബിലെത്തിയ പോർച്ചുഗൽ താരം ജാവോ ഫെലിക്സ്, ഡെന്നിസ് സക്കറിയ ഉൾപ്പെടെ എട്ട് താരങ്ങളിലാണ് ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ തട്ടകത്തിലെത്തിയത്. അതിൽ തന്നെ ട്രാൻസ്ഫർ വിന്ഡോ അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് അർജന്റീനയുടെ ലോകകപ്പ് ജേതാവും യുവതാരവുമായ എൻസോ ഫെർണാണ്ടസിനെ ബ്രിട്ടീഷ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകക്ക് സൈൻ ചെയ്യുന്നത്. 120 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി മുൻ ക്ലബായ ബെൻഫിക്കക്ക് ട്രാൻസ്ഫർ ഫീസ് ആയി നൽകിയത്. ഇത് ഏകദേശം 1066 കോടി ഇന്ത്യൻ രൂപക്ക് തുല്യമാണ്.

എൻസോയെ കൂടാതെ, 100 മില്യണോട് അടുത്ത തുകയ്ക്കാണ് ഉക്രൈൻ താരമായ മിഖാലിയോ മൂഡ്രറിക്ക് ശാക്തർ ഡോണെറ്സ്കിൽ നിന്ന് ചെൽസിയിൽ ചേർന്നത്. നോർവെ ക്ലബ് മോൾഡിൽ നിന്ന് ഐവറി കോസ്റ്റ് മുന്നേറ്റ താരം ഡേവിഡ് ഫൊഫാന, മൊണാകോയുടെ ഫ്രഞ്ച് പ്രതിരോധ തരാം ബെനോയ്ട് ബാത്യശിലെ, ബ്രസീലിന്റെ കൗമാര താരം ആൻഡ്രി സാന്റോസ്, ഹോളണ്ട് ക്ലബ് പിഎസ്‌വിയിൽ നിന്ന് ഇംഗ്ലീഷ് വിങ്ങർ നോനി മടുഎകെ, ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്ന് പ്രതിരോധ താരം മാലോ ഗുസ്ടോ എന്നിവരാണ് ഈ വിൻഡോയിൽ ചെല്സിയുമായി സ്ഥിര കരാർ ഒപ്പിട്ടത്. കൂടാതെ, യുവന്റസിൽ നിന്ന് ഡെന്നിസ് സക്കറിയ, അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ജാവോ ഫെലിക്സ് എന്നിവർ ലോൺ കരാറില് ഒപ്പുവെച്ചിട്ടുണ്ട്. സൈൻ ചെയ്ത താരങ്ങളെല്ലാം 23 വയസ്സിന് താഴെയുള്ളവരാണ് എന്നതിനാൽ തന്നെ ഭാവി ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് ഫുട്ബോൾ പണ്ഡിറ്റുകളുടെ അനുമാനം.

Story Highlights: chelsea record signings on winter transfer window

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here