Advertisement

ജഡ്ജിമാരുടെ പേരിൽ സൈബി കോഴ വാങ്ങി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

February 2, 2023
Google News 2 minutes Read

ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ്ന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.(fir against saiby jose kidangoor )

ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി, കെ എസ് സുദർശൻ ആണ് അന്വേഷണത്തിന് നേതൃത്വം നൽകും. അഴിമതി നിരോധന നിയമ വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്. മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ പണം കൈപ്പറ്റിയതായി മൊഴിയുണ്ടെന്ന് ഹൈക്കോടതി വിജിലന്‍സ്, ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights

തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൈമാറുകയും തുടർന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. ഉടൻ അറസ്റ്റ് ഉൾപ്പടെ ഉള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങില്ലെന്നാണ് സൂചന.

ഇതിനിടെ തനിക്കെതിരെ ഉയർന്ന ആരോപണങൾ സൈബി ജോസ്‌ കിടങ്ങൂർ തള്ളി. വ്യക്തി വൈരാഗ്യമാണ് പരാതിക്ക് പിന്നിൽ എന്നാണ് നിലപാട്. അതേസമയം കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ അഭിഭാഷക അസോസിയേഷൻ സ്ഥാനത്ത് സൈബി ജോസ്‌ കിടങ്ങൂരിന് തുടരാനാകില്ല.

Story Highlights: fir against saiby jose kidangoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here