Advertisement

യുഎഇ മുന്‍ മന്ത്രി മുഹമ്മദ് സെയിദ് റാഷിദ് അല്‍ മുല്ല അന്തരിച്ചു

February 2, 2023
Google News 3 minutes Read

യുഎഇ മുന്‍ മന്ത്രിയും പ്രമുഖ വ്യവസായിയുമായ മുഹമ്മദ് സെയിദ് റാഷിദ് അല്‍ മുല്ല അന്തരിച്ചു. 97 വയസ്സായിരുന്നു. യുഎഇയുടെ പ്രഥമ മന്ത്രിസഭയില്‍ ഗള്‍ഫ് അഫയേഴ്‌സിന്റെ സഹ മന്ത്രിയായിരുന്ന അല്‍ മുല്ല 1973-ല്‍ ഗതാഗത മന്ത്രിയായി. 1977-ലെ മന്ത്രിസഭാ പുനസംഘടനയില്‍ ഗതാഗത വകുപ്പിനൊപ്പം വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതലയും സെയിദ് റാഷിദ് അല്‍ മുല്ലയ്ക്കായിരുന്നു. രാജ്യത്തെ പ്രധാന ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ സ്ഥാപക ചെയര്‍നായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റ്, പ്രധാനമന്ത്രി,സുപ്രീംകൗണ്‍സില്‍ അംഗങ്ങള്‍, മന്ത്രിസഭാംഗങ്ങള്‍ എന്നിവരെല്ലാം അല്‍ മുല്ലയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. (Former UAE Minister Mohammed Saeed Rashid Al Mulla passed away)

Story Highlights: Former UAE Minister Mohammed Saeed Rashid Al Mulla passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here