ആഡംബര കാരവനിൽ താമസിക്കാം; ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി
കേരളലെത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കാരവൻ ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടൂറിസം വകുപ്പ് ആഡംബര സൗകര്യങ്ങളോടെയുള്ള കാരവാൻ ടൂറിസം നടപ്പാക്കുന്നത്. ഇതിൽ ആദ്യത്തെ അത്യാധുനിക ആഡംബര കാരാവൻ ഇറക്കിയത് ഗോകുലം ഗ്രൂപ്പാണ്. ( kerala caravan tourism )
കേരളത്തിലെ റോഡുകളിലൂടെ സുഖകരമായി സഞ്ചരിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള സൗകര്യമാണ് ടൂറിസം വകുപ്പ് ഒരുക്കുന്നത്. രാജ്യം മുഴുവൻ സഞ്ചരിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. സ്വകാര്യപങ്കാളത്തിത്തോടെ രംഗത്തിറക്കുന്നത് പത്ത് കാരവാനുകൾ. ഇതിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാരവാനുമായി രംഗത്തെത്തിയത് ഗോകുലം ഗ്രൂപ്പാണ്. ഏകദേശം ഒരു കോടിയോളം രൂപ വില വരുന്നതാണ് ഗോകുലത്തിന്റെ കാരവൻ.
ഒരു കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്. ബെഡ് റൂം, അടുക്കള, ഡിജെ എന്നിങ്ങനെ. 21,000 രൂപയാണ് ഒരു ദിവസത്തെ വാടക. കെടിഡിസി വഴിയും സ്വകാര്യ ഓപ്പറേറ്റര് വഴിയും കാരവാൻ ബുക്കിംഗിന് സൗകര്യമുണ്ട്.
Story Highlights: kerala caravan tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here