ചിന്ത ജെറോമിന്റെ മെന്റർ എന്ന നിലയിൽ ഇ പി ലാഘവബുദ്ധിയോട് കൂടി വിഷയത്തെ ന്യായീകരിക്കരുത്; കത്തുമായി കെഎസ്‌യു

ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് കെഎസ്‌യുവിന്റെ തുറന്ന കത്ത്. വളരെ ഗൗരവകരമായ തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ശ്രീ ഇ പി ജയരാജൻ മനസിലാക്കേണ്ടത് , കേവലം പാർട്ടി സമ്മേളനത്തിന്റെ കരട് രേഖയിൽ ഉണ്ടായ തെറ്റിനെ പറ്റിയല്ല പൊതു സമൂഹം പറയുന്നത്. (ksu letter to ep jayarajan against chintha jerome)
ചിന്താ ജെറോമിന്റെ മെന്റർ എന്ന നിലയിൽ, ലാഘവബുദ്ധിയോട് കൂടി ഈ വിഷയത്തിൽ ന്യായീകരിക്കുന്നത് ശരിയല്ല എന്ന് താങ്കളെ ഓർമ്മപ്പെടുത്തുന്നെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
നികുതി പണം ഗ്രാൻഡ് വാങ്ങി പ്രബന്ധം തയ്യാറാക്കുമ്പോൾ പൊതുസമൂഹം ചിലത് പ്രതീക്ഷിക്കുന്നു. എന്നാൽ അതിൽ ഗുരുതരമായ വീഴ്ച്ച ചിന്തയുടെ പ്രബന്ധത്തിൽ ഉണ്ടായി. അതിനെ ലഘൂകരിച്ച ഇ പി ജയരാജന്റെ പ്രതികരണം അപക്വമാണ്.
ന്യായികരിക്കുന്നതിന് പകരം തെറ്റ് തിരുത്തുന്നതിനാണ് ഇ പി ജയരാജൻ തയ്യാറാക്കേണ്ടത്. വിഷയം പുനഃപരിശോദിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും കെഎസ്‌യു കത്തിൽ പരാമർശിച്ചു.
Story Highlights: ksu letter to ep jayarajan against chintha jerome