Advertisement

യാത്രക്കാരുടെ സുരക്ഷ; ബസ് ഡ്രൈവർമാരുടെ അധിക സമയ ജോലി വിലക്കി സൗദി

February 2, 2023
Google News 2 minutes Read

സൗദി പൊതുഗതാഗത സംവിധാനങ്ങൾക്ക് കീഴിലുള്ള ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യുന്നതിൽ നിന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി വിലക്കി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതും റോഡപകടങ്ങൾ ഒഴിവാക്കുന്നതും മുൻനിർത്തിയാണ് അതോറിറ്റിയുടെ നടപടി.

ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യവും പുതിയ മാർഗനിർദേശത്തിന് പിന്നിലുണ്ട്. ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുനൽകും വിധം റോഡ് സുരക്ഷ, നല്ല ഗതാഗത അന്തരീക്ഷം എന്നിവ ഉറപ്പാക്കാനും പുതിയ മാർഗനിർദേശം സഹായകമാകുമെന്ന് പബ്ലിക്ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി.

Story Highlights: passenger safety; Saudi bans overtime work for bus drivers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here