Advertisement

സാബു എം ജേക്കബ് ആം ആദ്മി പാർട്ടിയിലേക്ക് ?

February 2, 2023
Google News 2 minutes Read
sabu m jacob aam admi party

ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ആംആദ്മി പാർട്ടിയിലേക്കെന്ന് സൂചന. ( sabu m jacob aam admi party )

എഎപി ഡൽഹി സംഘം കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. ജനുവരി 26 മുതൽ 29 വരെയായിരുന്നു സന്ദർശനം. പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്താനുള്ള ചർച്ചകളും നടന്നിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. സാബു എം ജേക്കബിനെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് എഎപിയിലെ ഭൂരിപക്ഷാഭിപ്രായമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ജനുവരി 23 ന് ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടിരുന്നു. ദേശീയ നേതൃത്വത്തിന്റെതാണ് നടപടി. പുതിയ നേതൃത്വത്തെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ സംഘടന ജനറൽ സെക്രട്ടറി ഡോക്ടർ സന്ദീപ് പതക് അറിയിച്ചിരുന്നു. ജനുവരി ആദ്യ പകുതുയിൽ ഡൽഹിയിൽ ചേർന്ന ആം ആദ്മി ഉന്നതതല യോഗത്തിൽ കേരളത്തിലും ഒഡീഷയിലും നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സജീവമാകണമെന്ന് തീരുമാനിച്ചിരുന്നു. അതിനു മുൻപായി താഴെതട്ട് മുതൽ സംഘടനയെ പുനഃസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമെടുത്തിരുന്നു. കൂടുതൽ യുവാക്കളെയും പിന്നോക്ക വിഭാഗങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്ന രീതിയിൽ പുനസംഘടന നടപ്പാക്കാനായിരുന്നു പദ്ധതി.

Story Highlights: sabu m jacob aam admi party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here