കെഎസ്ആർടിസി ശമ്പളം ഗഡുക്കളായി: യൂണിയനുകളെ അനുനയിപ്പിക്കാൻ മന്ത്രിതല ചർച്ച

ശമ്പളം ഗഡുക്കളായി നൽകുമെന്ന KSRTC യിലെ വിവാദ സർക്കുലറിൽ യൂണിയനുകളെ അനുനയിപ്പിക്കാൻ മന്ത്രിതല ചർച്ച ഉടൻ. കഴിഞ്ഞ മൂന്ന് ദിവസം അംഗീകൃത യൂണിയനുകളുമായി സി.എം.ഡി ബിജു പ്രഭാകർ വ്യക്തിഗത ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് മന്ത്രിതല ചർച്ച നടത്താൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ടു തവണയായി ശമ്പളം എന്നതായിരുന്നു മാനേജ്‌മെന്റ് സർക്കുലർ. Talks on KSRTC salary installments
Read Also: കെഎസ്ആർടിസിയിലെ നിർബന്ധിത വിആർഎസ്; വാർത്ത വ്യാജമെന്ന് കെഎസ്ആർടിസി
എന്നാൽ, രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായ സർക്കുലർ അംഗീകരിക്കില്ലെന്നായിരുന്നു ഭരണ-പ്രതിപക്ഷ യൂണിയനുകളുടെ നിലപാട്. മന്ത്രിതല ചർച്ച നടത്തിയാലും ഗന്ധുക്കളായുള്ള ശമ്പളവിതരണം അംഗീകരിക്കില്ലെന്നു യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ശമ്പള പ്രതിസന്ധിയിൽ വിചിത്ര സർക്കുലറുമായി കെഎസ്ആർടിസി രംഗത്തെത്തിയത് വിവാദമായിരുന്നു. ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്ന് സിഎംഡി പറഞ്ഞു. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുമ്പും ബാക്കി തുക സർക്കാർ സഹായം ലഭിച്ച ശേഷവും ആകും നൽകുക. അഞ്ചാം തീയതിക്ക് മുമ്പ് മുഴുവൻ ശമ്പളവും നൽകാൻ കഴിയില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. മുഴുവൻ ശമ്പളവും ഒന്നിച്ച് വേണ്ടവർ വ്യക്തിഗത അപേക്ഷ നൽകണം.
Story Highlights: Talks on KSRTC salary installments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here