Advertisement

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലാണ് പാകിസ്താൻ്റെ ശ്രദ്ധ; ബാബർ അസം

March 3, 2023
Google News 2 minutes Read
babar azam world cup

ഇന്ത്യയിൽ ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിലാണ് പാകിസ്താൻ്റെ ശ്രദ്ധയെന്ന് പാകിസ്താൻ താരം ബാബർ അസം. ലോകകപ്പിൽ നല്ല പ്രകടനം നടത്താൻ ശ്രമിക്കുമെന്നും റൺസ് സ്കോർ ചെയ്യാൻ ശ്രമിക്കുമെന്നും അസം പറഞ്ഞു. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുക. (babar azam world cup)

“ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിലാണ് പാകിസ്താൻ്റെ ശ്രദ്ധ. ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്താൻ ഞങ്ങൾ ശ്രമിക്കും. റിസ്‌വാനൊപ്പം റൺസ് സ്കോർ ചെയ്യാൻ ശ്രമിക്കും. ടോപ്പ് ഓർഡറിൽ ഞങ്ങൾ തമ്മിൽ നല്ല കോമ്പിനേഷനാണ് ഉള്ളത്. എന്നാൽ, എല്ലാ മത്സരത്തിലും സ്കോർ ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ ടീമിലെ രണ്ട് താരങ്ങളിൽ മാത്രം ആശ്രയിക്കരുത്.”- അസം പറഞ്ഞു.

Read Also: ഡബ്ല്യുപിഎൽ മാസ്കോട്ട് ‘ശക്തി’; മത്സരങ്ങൾ ആരംഭിക്കാൻ ഇനി ഒരു നാൾ

അതേസമയം, ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനാൽ പാകിസ്താൻ ഇന്ത്യയിലേക്കും വരില്ലെന്ന് സൂചനകളുണ്ടായിരുന്നു. പിസിബിയുടെ മുൻ ചെയർമാൻ റമീസ് രാജ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാൽ, പുതിയ പിസിബി ചെയർമാൻ നജാം സേഥി ഇക്കാര്യം ആലോചനയിലാണെന്ന് അറിയിക്കുകയായിരുന്നു.

ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്ന് മാറ്റിയേക്കും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് യുഎഇയിൽ വച്ചാവും നടക്കുക. കഴിഞ്ഞ മാസം ബഹ്റൈനിൽ ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായെന്നും ഈ മാസം അന്തിമ തീരുമാനമാവും എന്നും റിപ്പോർട്ടുകളുയർന്നു.

Story Highlights: babar azam india odi world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here