Advertisement

അർക്കൻസാസിലെ ‘ഭീമൻ ബഗ്’ ജുറാസിക് കാലഘട്ടത്തിലെ അപൂർവ പ്രാണി

March 3, 2023
Google News 3 minutes Read

യുഎസിലെ അർക്കൻസാസിൽ ഒരു വാൾമാർട്ട് സ്റ്റോറിന് സമീപം ലഭിച്ച ‘ഭീമൻ ബഗ്’ ജുറാസിക് കാലഘട്ടത്തിലെ അപൂർവ പ്രാണിയെന്ന് കണ്ടെത്തൽ. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഇൻസെക്റ്റ് ഐഡന്റിഫിക്കേഷൻ ലാബിന്റെ ഡയറക്ടർ മൈക്കൽ സ്ക്വാർല നടത്തിയ ഗവേഷണത്തിലാണ് ഭീമൻ ബഗ് ജുറാസിക് കാലഘട്ടത്തിലെ ലെയ്‌സ്‌വിംഗ് ആണെന്ന് കണ്ടെത്തിയത്.

പെൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്, 2012-ൽ പതിവ് ഷോപ്പിംഗ് യാത്രയ്ക്കിടെ അർക്കൻസാസ് വാൾമാർട്ടിൽ വച്ച് മൈക്കൽ സ്ക്വാർല നിഗൂഢവും വലുതുമായ ഒരു പ്രാണിയെ കണ്ടു. പ്രാണിയുടെ ചിറകിന് ഏകദേശം രണ്ടിഞ്ച് വീതിയുണ്ട്. ബഗ് ഒരു ‘ആൻറ്ലയൺ’ ആണെന്ന് സ്ക്വാർല ആദ്യം കരുതി വീട്ടിൽ സൂക്ഷിച്ചു. ഏകദേശം ഒരു ദശാബ്ദത്തോളം സ്ക്വാർല അതിനെക്കുറിച്ച് മറന്നു.

പിന്നീട് 2020-ൽ പ്രാണികളുടെ ജൈവവൈവിധ്യത്തെയും പരിണാമത്തെയും കുറിച്ചുള്ള ഒരു ഓൺലൈൻ കോഴ്‌സ് പഠിപ്പിക്കുന്നതിനിടെ താൻ ശേഖരിച്ച പ്രാണി ലെയ്‌സ്‌വിംഗ് ആണെന്ന് മനസിലാക്കുന്നത്. ഡിഎൻഎ പരിശോധനയിലൂടെ അതിന്റെ യഥാർത്ഥ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ സഹപ്രവർത്തകരും സഹായിച്ചു. ജുറാസിക് കാലഘട്ടത്തിൽ നിന്നുള്ള ഒരു വലിയ പ്രാണിയാണ് ഭീമൻ ലെയ്‌സ്‌വിംഗ്, അല്ലെങ്കിൽ പോളിസ്റ്റോച്ചോട്ടസ് പങ്കാറ്റ. ഇത് ഒരു കാലത്ത് വ്യാപകമായിരുന്നു, എന്നാൽ 1950 കളിൽ കിഴക്കൻ വടക്കേ അമേരിക്കയിൽ നിന്ന് നിഗൂഢമായി അപ്രത്യക്ഷമായി.

Story Highlights: Giant bug found in Arkansas by university scientist is a rare Jurassic-era insect

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here