Advertisement

മെസിക്ക് ഭീഷണിക്കത്ത്; ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ്

March 3, 2023
Google News 2 minutes Read
Lionel Messi wife

ഫുട്ബോൾ താരം ലിയോണൽ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് . കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്.

‘മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ നിങ്ങളെ പരിപാലിക്കില്ല’- കുറിപ്പിൽ പറയുന്നു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. മെസ്സിയുടെ ഭാര്യ അന്റോനല്ല റോക്കൂസോയുടെ കുടുംബത്തിന്റേതാണ് സൂപ്പർമാർക്കറ്റെന്ന് ജാവ്കിൻ സ്ഥിരീകരിച്ചു. നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയെന്നാണ് അക്രമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആളുകളടെ ശ്രദ്ധപിടിച്ചുപറ്റാനാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ലോകകപ്പ് നേട്ടം, അര്‍ജന്റൈന്‍ ടീമംഗങ്ങള്‍ക്ക് മെസിയുടെ സമ്മാനം; 35 ഗോള്‍ഡന്‍ ഐഫോണുകള്‍!

കുറിപ്പിലെ സന്ദേശം ഭീഷണിയല്ലെന്നും പകരം ശ്രദ്ധ ആകർഷിക്കാനുള്ള അക്രമികളുടെ ശ്രമമാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചെന്നും ഉടൻ പ്രതികളെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights: Gunmen attack Lionel Messi’s family store

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here