Advertisement

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ ഗോകുൽ ജേതാവ്

March 3, 2023
Google News 2 minutes Read
guruvayur elephant race komban gokul finishes in first place

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന പ്രസിദ്ധമായ ആനയോട്ടത്തിൽ കൊമ്പൻ ഗോകുൽ ജേതാവ്. കൊവിഡിന് ശേഷം 5 ആനകൾ പങ്കെടുത്ത ആനയോട്ടമാണ് ഇക്കുറി നടന്നത്. രാത്രി ക്ഷേത്രം തന്ത്രി കൊടിയേറ്റുന്നതോടെ 10 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിന് തുടക്കമാകും. ( guruvayur elephant race komban gokul finishes in first place )

ദേവസ്വത്തിന് കീഴിലുള്ള 19 ആനകൾ ഉച്ചയോടെ മഞ്ജുളാൽ പരിസരത്ത് അണിനിരന്നു. ഇവരിൽ കൊമ്പന്മാരായ ഗോകുൽ , ചെന്താമരാക്ഷൻ , കണ്ണൻ , രവികൃഷ്ണൻ , പിടിയാനയായ ദേവി എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. നാഴിക മണി മൂന്ന് അടിച്ചതോടെ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റുവാങ്ങിയ കുടമണികളുമായി പാപ്പാന്മാർ മഞ്ചുളാൽ പരിസരത്തേക്ക് ഓടി.

കുടമണികൾ ആനകൾക്ക് അണിയിച്ചതിന് പിന്നാലെ ശംഖൊലി. 5 ആനകളും മത്സരിച്ച് ഓടി. കാണികളുടെ ആർപ്പുവിളികൾക്കൊപ്പം കൊമ്പൻ ഗോകുൽ ഒന്നാമതായി ഓടിയെത്തി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. പിന്നാലെ ചെന്താമരാക്ഷനും എത്തി. ഇനിയുള്ള 10 ദിവസം ജേതാവായ ഗോകുൽ ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പേറ്റും.

Story Highlights: guruvayur elephant race komban gokul finishes in first place

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here