Advertisement

കണ്ണൂർ സെൻട്രൽ ജയിലിലെ കാപ്പ തടവുകാരൻ ബഷീറിൽ നിന്ന് 2 മൊബൈൽ ഫോണുകൾ പിടികൂടി

March 3, 2023
Google News 3 minutes Read
mobile phone seized from Kappa prisoner in Kannur Central Jail

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. കാപ്പ തടവുകാരനായ ബഷീറിൽ നിന്നാണ് 2 മൊബൈൽ ഫോണുകൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരനാണ് ബഷീർ. ( mobile phone seized from Kappa prisoner in Kannur Central Jail ).

Read Also: കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

ജയിൽ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസവും ജയിലിലെ തടവുകാരിൽ നിന്ന് രണ്ടു ഫോണുകൾ പിടിച്ചെടുത്തിരുന്നു. സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ പിടിച്ചെടുത്തത്.

തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് കഴിഞ്ഞ ദിവസം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇന്നലത്തെ സംഭവത്തിലും കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Story Highlights: mobile phone seized from Kappa prisoner in Kannur Central Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here