Advertisement

ദേശീയപാതാ വികസനം, എല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കഴിവെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നല്ല നമസ്കാരം; വി. മുരളീധരൻ

March 3, 2023
Google News 3 minutes Read
National Highway Development V Muraleedharan mocking Pinarayi Vijayan

തൃശൂര്‍ പാലക്കാട് ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ. തൃശൂര്‍ പാലക്കാട് ദേശീയപാതയ്ക്ക് ‘ന്യൂയോര്‍ക്കിലെ റോഡിനെക്കാള്‍ നിലവാരമുണ്ടെന്ന്’ പറഞ്ഞ പ്രവാസി മലയാളിയോട് എല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കഴിവ് എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നല്ല നമസ്കാരമുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 2005ല്‍ പ്രഖ്യാപിച്ച തൃശൂര്‍– മണ്ണുത്തി–പാലക്കാട് ദേശീയപാത പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പൂര്‍ത്തിയായത്. ഇതിൽ നഷ്ടപ്പെടുത്തിയ പതിനേഴു വര്‍ഷങ്ങള്‍ക്ക് മാറി മാറി കേരളം ഭരിച്ചവര്‍ ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ( National Highway Development, V Muraleedharan mocking Pinarayi Vijayan ).

Read Also: ബിബിസിക്ക് ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

നയവൈകല്യങ്ങളും കെടുകാര്യസ്ഥതയും മൂലം ദേശീയപാത അതോറിറ്റിയെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിട്ടുള്ളത് എല്‍ഡിഎഫും യുഡിഎഫുമാണ്. ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുത്തു നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറ്റൊരു കല്ലുവച്ച നുണ. ഒന്നാമത് , ഭൂമി വിലയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്, 75 ശതമാനവും കേന്ദ്രസര്‍ക്കാരിന്‍റേതാണ്.. രണ്ടാമത്, കര്‍ണാടകമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ ഭൂമിയേറ്റെടുക്കലിന്‍റെ ചെലവ് വഹിക്കുന്നുണ്ട്.- വി. മുരളീധരൻ വിശദീകരിച്ചു.

കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

തൃശൂര്‍ പാലക്കാട് ദേശീയപാതയ്ക്ക് ‘ന്യൂയോര്‍ക്കിലെ റോഡിനെക്കാള്‍ നിലവാരമുണ്ടെന്ന്’ പറഞ്ഞ പ്രവാസി മലയാളിയോട് എല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കഴിവ് എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നല്ല നമസ്കാരം! “ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞത് പോലെ”യാണ് ദേശീയപാത വികസനത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെട്ട് കേരളത്തിലെ മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകള്‍..! 2005ല്‍ പ്രഖ്യാപിച്ച തൃശൂര്‍– മണ്ണുത്തി–പാലക്കാട് ദേശീയപാത പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പൂര്‍ത്തിയായത് !

നഷ്ടപ്പെടുത്തിയ പതിനേഴു വര്‍ഷങ്ങള്‍ക്ക് മാറി മാറി കേരളം ഭരിച്ചവര്‍ ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടത്..
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലായ അടല്‍ ടണല്‍ പൂര്‍ത്തിയാക്കിയ എൻഡിഎ സർക്കാരുകളുടെ ഇച്ഛാശക്തി രാജ്യം കണ്ടതാണ്…..
ലേ–മണാലി ദേശീയപാതയില്‍ 9 കിലോമീറ്റര്‍ ടണല്‍ 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ് എട്ടു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്….
കുതിരാനില്‍ 940 മീറ്റർ പണിയാനെടുത്തത് 17 വര്‍ഷം!!!
2002ല്‍ ലേ- മണാലി പാതയിൽ ആദരണീയനായ എ.ബി വാജ്പേയ്ജി തറക്കല്ലിട്ട ടണൽ 10 വർഷത്തെ യുപിഎ ഭരണകാലത്ത് അവഗണിക്കപ്പെട്ടതായിരുന്നു….
എന്നാൽ നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തിയതോടെ ഹിമാലയന്‍ മലനിരകളില്‍ അടല്‍ ടണല്‍ തലയുയർത്തി നിൽക്കുന്നു…
കേരളം ഭരിക്കുന്ന മുന്നണികളും ദേശീയ ജനാധിപത്യ സഖ്യവും തമ്മില്‍ വികസനകാര്യത്തിലെ നിലപാടുകളുടെ അന്തരവും ഇത് വ്യക്തമാക്കുന്നു.
നയവൈകല്യങ്ങളും കെടുകാര്യസ്ഥതയും മൂലം ദേശീയപാത അതോറിറ്റിയെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിട്ടുള്ളത് എല്‍ഡിഎഫും യുഡിഎഫുമാണ്.
ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുത്തു നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറ്റൊരു കല്ലുവച്ച നുണ..
ഒന്നാമത് , ഭൂമി വിലയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്, 75 ശതമാനവും കേന്ദ്രസര്‍ക്കാരിന്‍റേതാണ്….
രണ്ടാമത്, കര്‍ണാടകമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ ഭൂമിയേറ്റെടുക്കലിന്‍റെ ചെലവ് വഹിക്കുന്നുണ്ട്…
കേരളം ഇനി ഒന്നും ചെലവാക്കില്ല എന്ന് മുഖ്യമന്ത്രി ‘വ്യക്തമാക്കുകയും വേണ്ട എന്ന് നരേന്ദ്രമോദിസര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്ത സ്ഥിതിക്കെങ്കിലും ദേശീയപാതയുടെ പുറത്തുള്ള ‘തള്ള് ‘ അവസാനിപ്പിക്കണമെന്ന് കേരളത്തിലെ മന്ത്രിമാരോട് അഭ്യര്‍ഥിക്കുന്നു… !!!!!

Story Highlights: National Highway Development, V Muraleedharan mocking Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here