Advertisement

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്ക് അറിയാം

March 3, 2023
Google News 2 minutes Read
no change in gold rate today

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് 5175 രൂപയിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 41400 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4275 രൂപയാണ് വില. ( no change in gold rate today )

കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില കുതിക്കുകയായിരുന്നു. ഇന്നലെ ഗ്രാമിന് 15 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,175 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,400 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ വർധിച്ച് 4,275 രൂപയിലെത്തി.

Read Also: കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങണോ? വരൂ, ഭൂട്ടാനിലേക്ക് വിനോദയാത്ര പോകാം

ചൊവ്വാഴ്ച 10 രൂപയും ബുധനാഴ്ച 15 രൂപയുമാണ് ഗ്രാമിന് വർധിച്ചത്. ഈ ആഴ്ച ഇതിവരെ സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Story Highlights: no change in gold rate today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here