Advertisement

പെരുമ്പാവൂർ പ്ലൈവുഡ് കമ്പനിയിലെ പൊട്ടിത്തെറി; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കുവാൻ നോട്ടിസ്

March 3, 2023
Google News 1 minute Read
perumbavoor plywood company blast

പെരുമ്പാവൂർ പ്ലൈവുഡ് കമ്പനിയിലെ പൊട്ടിത്തെറിയെ തുടർന്ന് കമ്പനിയുടെ പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കുവാൻ നോട്ടിസ്. കുന്നത്തുനാട് തഹസിൽദാരാണ് നോട്ടിസ് നൽകിയത്. കൂടുതൽ അന്വേഷണം നടത്തണമെന്ന് പൊലീസും ഫയർഫോഴ്‌സും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി. ( perumbavoor plywood company blast )

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. പ്ലൈവുഡ് നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ബോയിലർ പൊട്ടി തെറിക്കുകയായിരുന്നു. ബോയിലർ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന കെട്ടിടം ഭാഗിമായി തകർന്നു. പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം.

അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒറീസ സ്വദേശി രതൻകുമാർ ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരും ഇതര സംസ്ഥാന തൊഴിലാളികൾ ആണ്. ഇവരെ കൊലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതര മല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Story Highlights: perumbavoor plywood company blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here