Advertisement

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ചു; ഒരു മരണം

March 3, 2023
Google News 1 minute Read
perumbavur plywood company blast

പെരുമ്പാവൂർ അല്ലപ്ര കുറ്റിപ്പാടത്ത് പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ഒറീസ സ്വദേശി രതൻകുമാർ ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരും ഇതര സംസ്ഥാന തൊഴിലാളികൾ ആണ്. ഇവരെ കൊലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ( perumbavur plywood company blast )

പരുക്ക് ഗുരുതര മല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. പ്ലൈവുഡ് നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ബോയിലർ പൊട്ടി തെറിക്കുകയായിരുന്നു. ബോയിലർ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന കെട്ടിടം ഭാഗിമായി തകർന്നു. പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം.

Story Highlights: perumbavur plywood company blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here