Advertisement

ചെന്നൈയിൽ മുസ്ലിം ലീഗ് മറ്റൊരു ചരിത്ര രചന കൂടി നടത്താനൊരുങ്ങുകയാണ്; പി കെ കുഞ്ഞാലിക്കുട്ടി

March 3, 2023
Google News 2 minutes Read
Muslim league jubilee in chennai

ചെന്നൈയിൽ മുസ്ലിം ലീഗ് മറ്റൊരു ചരിത്ര രചന കൂടി നടത്താനൊരുങ്ങുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പതിറ്റാണ്ടുകൾക്ക് ശേഷം മുസ്ലിം ലീഗ് സമ്മേളനത്തിനായി രാജാജി ഹാൾ തുറന്നു തരുന്നു എന്നത് ഈ സമ്മേളനത്തെ കൂടുതൽ വൈകാരികമാക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.(PK Kunhalikutty about league jubilee in chennai)

ചെന്നൈയിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ക്രമീകരണങ്ങൾ പി കെ കുഞ്ഞാലിക്കുട്ടി വിലയിരുത്തി. തമിഴ്നാട് മുസ്ലിം ലീഗ് ഘടകത്തിന്റെ നേതൃത്വത്തിൽ വലിയ തയ്യാറെടുപ്പുകളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് ചെന്നൈയിലെത്തി ദേശീയ നേതാക്കളോടൊപ്പം ദേശീയ കൗൺസിൽ നടക്കുന്ന രാജാജി ഹാളും, പൊതു സമ്മേളനം നടക്കുന്ന വൈ.എം.സി.എ ഗ്രൗണ്ടും സന്ദർശിച്ചു. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഒരുക്കങ്ങളും, ക്രമീകരണങ്ങളും വിലയിരുത്തി. തമിഴ്നാട് മുസ്ലിം ലീഗ് ഘടകത്തിന്റെ നേതൃത്വത്തിൽ വലിയ തയ്യാറെടുപ്പുകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം മുസ്ലിം ലീഗ് സമ്മേളനത്തിനായി രാജാജി ഹാൾ തുറന്നു തരുന്നു എന്നത് ഈ സമ്മേളനത്തെ കൂടുതൽ വൈകാരികമാക്കുന്നു. ചെന്നൈയിൽ മുസ്ലിം ലീഗ് മറ്റൊരു ചരിത്ര രചന കൂടി നടത്താനൊരുങ്ങുകയാണ്.

Story Highlights: PK Kunhalikutty about league jubilee in chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here