Advertisement

സംരക്ഷിക്കാം, ജൈവവൈവിധ്യവും വന്യജീവികളേയും; ഇന്ന് ലോക വന്യജീവിദിനം

March 3, 2023
Google News 1 minute Read
World wildlife day 2023

ഇന്ന് ലോക വന്യജീവി ദിനം. വന്യജീവികളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ ദിനം. വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം എന്നതാണ് ഇത്തവണത്തെ വിഷയം. (World wildlife day 2023)

ഭൂമിയില്‍ വന്യജീവികളുടെ പ്രാധാന്യവും സംരക്ഷണവും മനുഷ്യരെ ഓര്‍മിപ്പിക്കുന്ന ദിനമാണ് വന്യജീവി ദിനം. മനുഷ്യര്‍ നടത്തുന്ന വികസനത്തിനൊപ്പം വന്യജീവികള്‍ക്കും അവയുടെ ആവാസവ്യവസ്ഥക്കും പ്രാധാന്യം നല്‍കി അവയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ദിനമാണ് ലോക വന്യജീവി ദിനം. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുക, വംശനാശം തടയുക ജനങ്ങളിലേക്ക് വന്യജീവി സംരക്ഷത്തിന്റെ പ്രാധാന്യം എത്തിക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളാണ് ദിനാചരണത്തിന് പിന്നിലുള്ളത്.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

2013ലാണ് ഐക്യരാഷ്ട്രസഭ ലോകവന്യജീവി ദിനാചരണത്തിന് തുടക്കം കുറിച്ചത്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടേയും ജന്തുജാലങ്ങളുടേയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കണ്‍വെന്‍ഷന്‍ യുഎന്‍ അംഗീകരിച്ചത് 1973 മാര്‍ച്ച് മൂന്നിനായിരുന്നു. സൈറ്റ്‌സ് ഉടന്പടിയുടെ 50 ആം വാര്‍ഷികത്തിലാണ് ഇത്തവണത്തെ വന്യജീവി ദിനാചരണം എന്ന പ്രത്യേകത എടുത്തുപറയേണ്ടതാണ്. മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് ഇത്തവണത്തെ വന്യജീവിദിനാചരണം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Story Highlights: World wildlife day 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here