Advertisement

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് റിമാൻഡിൽ

March 3, 2023
Google News 2 minutes Read
POCSO case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ കേസ് പ്രകാരം പിടിയിൽ. തൃശൂർ കൂർക്കഞ്ചേരിയിലാണ് സംഭവം. കൂർക്കഞ്ചേരി സോമിൽ റോഡിൽ താമസിക്കുന്ന അറക്കൽ ആസാഫിനെ (21) ആണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ( Youth remanded in POCSO case Thrissur ).

Read Also: പോക്സോ പീഡന കേസ്: തിരുവനന്തപുരത്ത് ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവും, പിഴയും

പെൺകുട്ടി പീഡനത്തെത്തുടർന്ന് ഗർഭിണിയാവുകയും തുടർന്ന് ടൗണിലെ സ്വകാര്യ ആശുപത്രിയിൽ മാസം തികയാതെ ചാപിള്ളയെ പ്രസവിക്കുകയുമായിരുന്നു. രണ്ടുകൊല്ലം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് വീണ്ടും പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി ഇക്കാര്യം പറഞ്ഞ് വീണ്ടും പീഡനം ആവർത്തിക്കുകയായിരുന്നു.

തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സി.ഐ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ എ.എസ്.ഐ രാംകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്ത്, ധനേഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ ജാൻസി, ജയന്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Story Highlights: Youth remanded in POCSO case Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here