Advertisement

ആറ്റുകാല്‍ പൊങ്കാല: ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക് സമീപം അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ; നിർദേശവുമായി കെഎസ്ഇബി

March 4, 2023
Google News 2 minutes Read
Attukal ponkala 2023

ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക് സമീപം വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂവെന്ന് കെഎസ്ഇബി. ഒരു കാരണവശാലും ട്രാന്‍സ്.ഫോര്‍‍മര്‍‍ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുത്. കൂടാതെ വൈദ്യുതി പോസ്റ്റിന് ചുവട്ടില്‍ പൊങ്കാലയിടാതിരിക്കാന്‍‍ ശ്രദ്ധിക്കേണ്ടതാണ്.(Attukal Ponkala kseb instructions)

ട്രാന്‍‍സ്.ഫോ‍മറുകള്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൂട്ടിയിടരുത്. ഗുണനിലവാരമുള്ള വയറുകള്‍‍‌, സ്വിച്ച് ബോര്‍ഡുകള്‍‍ എന്നിവ ഉപയോഗിച്ചു മാത്രമേ ശബ്ദം, വെളിച്ചം എന്നീ സംവിധാനങ്ങള്‍‍ പ്രവര്‍ത്തിപ്പിക്കാവൂ. വൈദ്യുതി ദീപാലങ്കാരങ്ങള്‍‍ അംഗീകൃത കോണ്‍ട്രാക്റ്റര്‍‍മാരെ മാത്രം ഉപയോഗിച്ച് നിര്‍‍വഹിക്കേണ്ടതാണ്.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

ലൈറ്റുകള്‍, ദീപാലങ്കാരങ്ങള്‍‍ തുടങ്ങിയവ പൊതുജനങ്ങള്‍‍ക്ക് കയ്യെത്താത്ത ഉയരത്തില്‍‍ സ്ഥാപിക്കുക. ഗേറ്റുകള്‍‍, ഇരുമ്പ് തൂണുകള്‍‍, ഗ്രില്ലുകള്‍, ലോഹ ബോര്‍ഡുകള്‍‍ എന്നിവയില്‍ കൂടി വൈദ്യുതി ദീപാലങ്കാരങ്ങള്‍‍‍ നടത്തുവാന്‍‍ പാടില്ല. വൈദ്യുതി പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനര്‍, പരസ്യബോര്‍ഡുകള്‍‍ തുടങ്ങിയവ സ്ഥാപിക്കരുത്.

ഇന്‍‍സുലേഷന്‍‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ പഴകിയതോ കൂട്ടിയോജിപ്പിച്ചതോ ആയ വയറുകള്‍‍ ഉപയോഗിക്കരുത്. വൈദ്യുതി പോസ്റ്റുകളില്‍‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാന്‍‍ പാടില്ലെന്നും സുരക്ഷാ മുന്‍‍കരുതലുകള്‍ പൊങ്കാല ഇടുന്നവരും പൊങ്കാല മഹോത്സവത്തില്‍ പങ്കാളികളാവുന്നവരും കര്‍ശനമായി പാലിക്കണമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

Story Highlights: Attukal Ponkala kseb instructions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here