പൊന്നാനി ചാമ്പ്യൻസ് കപ്പ്; നാട്ടുകൂട്ടം പൊന്നാനി ചാമ്പ്യന്മാർ
പൊന്നാനി വെൽഫെയർ കമ്മിറ്റി, ദുബായ് സ്റ്റാർ ഇൻ്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച പൊന്നാനി ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൻ്റെ ഏഴാം സീസണിൽ നാട്ടുകൂട്ടം പൊന്നാനി ചാമ്പ്യൻമാരായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഫിറ്റ് വെൽ പൊന്നാനിയെ ആണ് നാട്ടുകൂട്ടം പരാജയപ്പെടുത്തിയത്.(ponnani champions cup)
പൊന്നാനി മുനിസിപ്പാലിറ്റിയിലെ പതിനാറു ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ ലൂസേഴ്സ് ഫൈനലിൽ ജേതാക്കളായ ഫ്രണ്ട്സ് പൊന്നാനി മൂന്നാം സ്ഥാനക്കാരുമയി. ടൂർണമെന്റിലെ മികച്ച കളിക്കാരനും ടോപ്പ് സ്കോറ റുമായി നാട്ടുകൂട്ടം പൊന്നാനിയുടെ ജലീൽ, മികച്ച ഗോൾ കീപ്പർ നാട്ടുകൂട്ടം പൊന്നാനിയുടെ ദിൽഷൻ, മികച്ച ഡിഫൻഡറായി ഫിറ്റ് വെൽ താരം ഹാരിസ് എന്നിവരെയും തെരഞ്ഞെടുത്തു.
തുടർച്ചയായി രണ്ടാം തവണയാണ് നാട്ടുകൂട്ടം പൊന്നാനി ചാമ്പ്യൻമാരാകുന്നത്.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ഇതോട് അനുബന്ധിച്ച് പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികളുടെ സൗഹൃദ മത്സരവും സംഘടപ്പിച്ചു. പ്രസിഡൻ്റ് ഹാഫിസ് അലി ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ, ഭാരവാഹികളായ സാബിർ മുഹമ്മദ്, യാക്കൂബ് ഹസ്സൻ, ഷംസുദ്ദീൻ, ഫാറൂഖ്, അത്തീഖ് റഹ്മാൻ, ഫൈസൽ റഹ്മാൻ, പ്രധാന പ്രായോജകരായ ഇ ഓർഡർ പ്രതിനിധികൾ റോയ്സൺ , ആഷ്ലി തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
Story Highlights: ponnani champions cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here