എഴുത്തിന്റെ ഓർമ്മയിൽ ബീയാർ പ്രസാദ്; തൂലികയിൽ പിറന്നത് നാട്ടുപച്ചപ്പിന്റെ ചന്തവും മണ്ണിന്റെ മണവുമുള്ള പാട്ടുകൾ

നാടക രചയിതാവ്, ഗാന രചയിതാവ് എന്നി നിലകളിൽ പ്രശസ്തനാണ് ബീയാർ പ്രസാദ്. ചെറുപ്പകാലം മുതൽ കവിതകൾ വായിക്കുകയും, മറ്റ് സാഹിത്യ അഭിരുചികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു അദ്ദേഹം. എന്നാൽ വളരെ യാദൃശ്ചികമായാണ് സിനിമ ഗാന രചന രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. കവിയായും, നാടകകൃത്തായും പ്രഭാഷകനായും, തിരക്കഥാകൃത്തുമായുമൊക്കെ ജ്വലിക്കുമ്പോഴും നഷ്ട സ്വപ്നങ്ങളുടെ ചില നേർത്ത വേരുകൾ അദ്ദേഹത്തെ വരിഞ്ഞ് മുറുകുന്നുണ്ടായിരുന്നു. എഴുത്തിന്റെ സ്വർഗീയ നിമിഷങ്ങളിൽ അദ്ദേഹം അക്ഷരങ്ങളോടും, സംഗീതങ്ങളോടും സല്ലപിചിരുന്ന നേരങ്ങളിൽ സാക്ഷിയായ അകത്തളങ്ങൾ ഇന്ന് ശൂന്യമാണ്. ബീയാർ പ്രസാദിന്റെ സംഗീത ഓർമ്മകൾ പങ്ക് വെക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയതമ വിധു പ്രസാദ്.
സംഗീതത്തെ അത്രയധികം ഇഷ്ടപ്പെട്ടിരുന്ന ബീയാർ പ്രസാദ് തന്നെ തേടിയെത്തിയ ഓർമ്മകൾ പങ്ക് വെക്കുകയാണ് . സ്ത്രീധനം ഒന്നും ആവശ്യപ്പെടാതെ തന്നെ മാത്രം മതി എന്ന് പറഞ്ഞ ബീയാർ പ്രസാദിനോട് വളരെ വേഗത്തിലാണ് മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്ന വിധുവിന് ഇഷ്ടം തോന്നിയത്. അങ്ങനെ ഞങ്ങൾ പ്രണയിക്കാൻ തുടങ്ങി, മോതിരം മാറൽ നടന്നു, വീണ്ടും ആറ് മാസം കഴിഞ്ഞു, അതിന് ശേഷമായിരുന്നു വിവാഹം, വിധു ഓർത്തെടുത്തു. വിവാഹത്തിന് ശേഷം വിരുന്നിന് പോകാൻ പോലും തങ്ങളുടെ കൈവശം പണമില്ലായിരുന്നു. പക്ഷേ അതിൽ ഞങ്ങൾ രണ്ട് പേരും സംതൃപ്തരായിരുന്നു, ഒരു തരത്തിലുള്ള പരാതികളും ഇല്ലായിരുന്നു. വിധു പറഞ്ഞു.
പുസ്തകങ്ങളെ അത്രയധികം ഇഷ്ടപ്പെട്ടിരുന്ന ബീയാർ പ്രസാദ് അതിന്റെ ഒരു താൾ മടക്കുകയോ , അല്ലെങ്കിൽ ചുളുക്കി കളയുകയോ ചെയ്തിരുന്നില്ല, കിടന്ന് കൊണ്ടായിരുന്നു പുസ്തകം വായിച്ചിരുന്നത്. പക്ഷേ അലക്ഷ്യമായി ബുക്ക് ഒരിക്കലും വെക്കാറില്ല. അങ്ങനെ പുസ്തകത്തേയും, അക്ഷരത്തേയും സ്നേഹിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു ബീയാർ പ്രസാദ്. അദ്ദേഹത്തിന്റെ കൂടെ കൂടിയതിന് ശേഷമാണ് ശരിക്കും ഒരു പുസ്തകം വായിക്കാൻ താൻ പഠിച്ചതെന്നും വിധു പറഞ്ഞു. രണ്ടാമൂഴമാണ് തനിക്ക് ആദ്യമായിട്ട് അദ്ദേഹം വായിക്കാൻ നൽകിയ പുസ്തകം. അത് താൻ ഒരു പത്ത് തവണ വായിച്ചിട്ടുണ്ടെന്നും വിധു ഓർത്തെടുത്തു. ഏകദേശം 10 വർഷത്തോളം ഏഷ്യനെറ്റിൽ സുപ്രഭാതം പരിപാടി ബീയാർ പ്രസാദ് അവതരിപ്പിച്ചിരുന്നു. എതിരെ ഇരിക്കുന്നത് ഏതൊരു വ്യക്തിയാണോ ആ വ്യക്തിയെ കുറിച്ച് നന്നായി പഠിച്ച ശേഷം മാത്രമായിരിക്കും അഭിമുഖം നടത്തുക.
എല്ലാവരും ബീയാർ പ്രസാദിനെ കണ്ടിരുന്നത് ഒരു അവതാരകൻ, തിരക്കഥാകൃത്ത്, എന്നി നിലകളിലൊക്കെയാണ്. പക്ഷേ അദ്ദേഹം അതിന് മുൻപേ നല്ലൊരു നാടകകൃത്തായിരുന്നു. നാടകകൃത്തിൽ നിന്നും അദ്ദേഹം പിന്നീട് ഒരു ഗാനരചയിതാവിലേക്ക് മാറുന്ന ഒരു കാഴ്ചയാണ് കണ്ടത്. അതിന് ശേഷം പ്രിയ ദർശനെ കാണുകയും, അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്ത ശേഷം ബീയാറിനോട് ഒരു പാട്ട് എഴുതാൻ നിർദേശിക്കുകായിരുന്നു. ഒരു മുസ്ലീം കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സിനിമയ്ക്ക് വേണ്ടിയായിരുന്നു ബീയാറിനോട് പാട്ടെഴുതാൻ നിർദേശിച്ചിരുന്നത്. അത്തരത്തിലുള്ള സിനിമ ആയത് കൊണ്ട് ധാരാളം തയ്യാറെടുപ്പുകൾ അദ്ദേഹം നടത്തി. അങ്ങനെ അദ്ദേഹം പാട്ടെഴുതി പ്രിയദർശന്റെ അടുത്തെത്തി. പക്ഷേ പാട്ടിൽ മുഴുവൻ കടുകട്ടി വാക്കുകൾ ആയിരുന്നു. അപ്പോൾ പ്രിയദർശൻ പറഞ്ഞു ഇത്ര കട്ടിയുള്ള വാക്കുകൾ ഒന്നും വേണ്ട എന്ന്. പിന്നീട് കിളിച്ചുണ്ടൻ മാമ്പഴം എന്ന ഗാനം അദ്ദേഹം എഴുതി. പാടാനറിയില്ലെങ്കിലും താൻ എഴുതിയ പാട്ട് തന്റെ പ്രിയതമയെ അദ്ദേഹം പാടി കേൾപ്പിക്കുമായിരുന്നു. അങ്ങനെ പാട്ട് ഹിറ്റായപ്പോൾ അദ്ദേഹത്തിന് ഈണമിട്ട് എഴുതാനുള്ള ഒരു കഴിവ് കൂടെ ഉണ്ടെന്ന് ബീയാർ പ്രസാദ് തെളിയിച്ചു.
ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൌമാരവും, യൌവനവും എല്ലാം അദ്ദേഹം അതിനായി മാറ്റിവെച്ചു. അങ്ങനെ അദ്ദേഹം എഴുതിയ സ്ക്രിപ്റ്റാണ് ഷഡ്കാല ഗോവിന്ദമാരാർ. അത് അദ്ദേഹം നാടകമാക്കി. അത് സിനിമയാക്കണം എന്നുണ്ടായിരുന്നു,. മാത്രമല്ല ഒരുപാട് തിരക്കഥകൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നിരുന്നു. പക്ഷേ അതൊന്നും വെളിച്ചം കണ്ടില്ല. അങ്ങനെ ഇരിക്കുന്ന സമയത്താണ് അദ്ദേഹത്തിന് കിട്ണിക്ക് പ്രശ്നം ആവുന്നത്. ഉടനെ ആശുപത്രിയിലാവുകയും ചെയ്തു. ഡയാലിസിസും മറ്റും ചെയ്യാൻ ചില സമയങ്ങളിൽ സാമ്പത്തികമായി ഒന്നും തന്നെ ഉണ്ടാവാറില്ലായിരുന്നു. ആ സമയങ്ങളിൽ സുഹൃത്തുക്കൾ സഹായിച്ചിരുന്നു. പിന്നീട് കിട്ണി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ സമയത്താണ് അദ്ദേഹം നോവൽ എഴുതാൻ തുടങ്ങിയത്. അങ്ങനെ എഴുതിയ പുസ്തകം ആണ് ചന്ദ്രോത്സവം. അത് മാതൃഭൂമി ആയിരുന്നു പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ നോവൽ എഴുതി തുടങ്ങിയ സമയത്തായിരുന്നു അദ്ദേഹം വീണ്ടും ആശുപത്രിയിൽ ആയത്.
പിന്നീട് 28 ദിവസം ബോധമില്ലാതെ കോമ സ്റ്റേജിൽ അദ്ദേഹം കിടന്നു. പിന്നീട് ഡോക്ടറുടെ നിർദേശ പ്രകാരം അദ്ദേഹത്തെ അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് മാറ്റി, താൻ ഈ ലോകം വിട്ട് പോകുന്നതിന് മുൻപ് തന്റെ പ്രിയതമയുടെ കൈയ്യിൽ നിന്ന് ഒരിറ്റ് വെള്ളം വേണമെന്ന ആഗ്രഹം കൊണ്ട് തൊണ്ടയിൽ നിന്ന് ഇറക്കാൻ വയ്യെങ്കിൽ കൂടിയും അദ്ദേഹം ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ മാംഗോ ജ്യൂസ് ഒരൽപ്പം നുണഞ്ഞു. അതിന് ശേഷം തന്റെ ഭാര്യയേയും മകളേയും കെട്ടിപിടിച്ച് യാത്ര പറഞ്ഞു.
Story Highlights: Beeyar prasad in memory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here