ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ

ജിദ്ദയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ജനറൽ സെക്രട്ടറി: സുൽഫീക്കർ ഒതായി (അമൃത ടിവി), ട്രഷറർ: സാബിത്ത് സലിം (മീഡിയവൺ), വൈസ് പ്രസിഡന്റ്: ജാഫറലി പാലക്കോട് (മാതൃഭൂമി), ജോയിന്റ് സെക്രട്ടറി: മുഹമ്മദ് കല്ലിങ്ങൽ (സുപ്രഭാതം) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Read Also: ജിദ്ദയില്‍ നിന്ന് പുറത്തിറങ്ങിയ ‘തേടി’ എന്ന ഷോര്‍ട്ട് ഫിലിമിന് ദേശീയ പുരസ്‌കാരം
വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പി.എം. മായിൻകുട്ടി അധ്യക്ഷത വഹിച്ചു. ബിജു രാമന്തളി വാർഷിക റിപ്പോർട്ടും ഗഫൂർ കൊണ്ടോട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നാസർ കരുളായി ചർച്ചക്ക് നേതൃത്വം നൽകി. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് വരണാധികാരി പി.എം. മായിൻകുട്ടി നേതൃത്വം നല്‍കി. ഹസൻ ചെറൂപ്പ, കബീർ കൊണ്ടോട്ടി, പി.കെ. സിറാജുദ്ധീൻ, ഇബ്രാഹിം ശംനാട് എന്നിവർ സംസാരിച്ചു. അബ്ദുൾറഹ്മാൻ തുറക്കൽ സ്വാഗതവും സാബിത്ത് സലിം നന്ദിയും പറഞ്ഞു.
Story Highlights: Jeddah Indian Media Forum