Advertisement

അംബാനി കുടുംബത്തിന്റെ വിരുന്നില്‍ ടിഷ്യൂ പേപ്പറിന് പകരം 500 രൂപാ നോട്ട്? ചിത്രത്തിന് പിന്നിലെ വസ്തുത

April 4, 2023
Google News 3 minutes Read
ambanis party has 500 notes instead of tissue paper

നിത-മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ലോഞ്ചിന് ശേഷം, കുടുംബം ആതിഥേയത്വം വഹിച്ച ഒരു പാർട്ടിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നോട്ടുകൾ കൊണ്ട് അലങ്കരിച്ച പലഹാര ഇനമാണ് ചിത്രത്തിൽ കാണിച്ചത്. അംബാനിയുടെ പാർട്ടിയിൽ ടിഷ്യൂ പേപ്പറുകൾക്ക് പകരം 500 രൂപ നോട്ടുകളാണ് നൽകുന്നത് എന്ന അടിക്കുറിപ്പോടെ ചിത്രം പ്രചരിക്കുന്നത്. ( ambanis party has 500 notes instead of tissue paper )

കഴിഞ്ഞ മാര്‍ച്ച് 31-നായിരുന്നു മുംബൈയില്‍ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. ഹോളിവുഡിലേയും ബോളിവുഡിലേയും സൂപ്പര്‍ താരങ്ങളും ടോപ്പ് മോഡലുകളും രാഷ്ട്രീയ നേതാക്കളും മത നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വിരുന്നിലെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മധുര പലഹാരത്തിനൊപ്പം ആ പാത്രത്തില്‍ 500 രൂപയുടെ നോട്ടുകളും നിരത്തിവെച്ചിരിക്കുന്നതാണ് ചിത്രം.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

അംബാനി കുടുംബം സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുള്ളതാണ് എന്ന തരത്തില്‍ പ്രചരിച്ച ചിത്രത്തിനെ ചൊല്ലി ഏറെ വിമർശനവും ഏൽക്കേണ്ടി വന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അത് 500 രൂപയുടെ നോട്ടുകള്‍ ആയിരുന്നില്ല. ഡല്‍ഹിയിലെ ഒരു പ്രമുഖ റെസ്റ്റോറന്റില്‍ വിളമ്പുന്ന ‘ദൗലത് കി ചാട്ട്’ ആണ് ഈ ചിത്രങ്ങളില്‍ എല്ലാമുള്ളത്. ഈ വിഭവം വിളമ്പുന്ന രീതിക്കാണ് പ്രത്യേകത. ഫാന്‍സി നോട്ടുകള്‍കൊണ്ട് അലങ്കരിച്ചാണ് ഇത് മേശയിലെത്തുക. അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നിലും ഇത്തരത്തിലാണ് ഈ വിഭവം വിളമ്പിയത്.

Story Highlights: Fact Check: ambanis party has 500 notes instead of tissue paper reveal truth behind viral photo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here