Advertisement

‘കെസിആറിന് വലിയൊരു കാഴ്ചപ്പാടുണ്ട്’: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തി ഒവൈസി

April 4, 2023
Google News 2 minutes Read
K Chandrasekhar Rao asaduddin owaisi

തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. കെസിആറിന് തീർച്ചയായും വലിയൊരു കാഴ്ചപ്പാട് ഉണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തന കാലഘട്ടത്തിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ടെന്ന് ഉവൈസി പറഞ്ഞു. സംസ്ഥാന തലത്തിലുള്ള നേതാക്കളുടെ പ്രധാനമന്ത്രി മോഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഒവൈസിയുടെ മറുപടി.

തെലങ്കാന ഒരു ഭൂരഹിത സംസ്ഥാനമാണ്. എന്നിട്ടും മെച്ചപ്പെട്ട രീതിയിൽ ആഭ്യന്തര ഉൽപ്പാദനമുണ്ട്. പമ്പ് സെറ്റുകളുടെ ഉപയോ​ഗത്തിലും മത്സ്യബന്ധനത്തിന്റെ കാര്യത്തിലും ഉയർന്നു നിൽക്കുന്നു. കെസിആറിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതി വലിയ ഭൂരിപക്ഷം നേടിയെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തമായ എതിർപ്പുണ്ടായിരിക്കും. രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് പോലെ കോൺ​ഗ്രസ് പ്രധാന പ്രതിപക്ഷമാവുന്നതിനുമാണ് സാധ്യത.

Read Also: തെലങ്കാനയിൽ ബി.ആർ.എസ്. ഹാട്രിക് വിജയം നേടും; മന്ത്രി കെ.ടി. രാമറാവു

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിആർഎസ് പാർട്ടിയും പ്രധാനനേതാക്കളും പല വിവാദങ്ങളിൽ പെട്ട് വലയുകയാണ്. ബിആർഎസിന്റെ തെലങ്കാന എംഎൽസി ആയ കെ. കവിതയെ ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തത് ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടത് കൂടാതെ, ബിആർഎസ് എംഎൽഎ മാരെ വിലയ്‌ക്കെടുക്കാൻ ബിജെപി ശ്രമിച്ചു എന്ന കേസ് കോടതിയിൽ തങ്ങൾക്ക് അനുകൂലമല്ലാതായത് മുതൽ ടി.എസ്.പി.എസ്.സി ചോദ്യപേപ്പർ ചോർച്ച വരെയുള്ള സംഭവങ്ങളിൽ ബിആർഎസ് നേതാക്കൾ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

Story Highlights: Asaduddin Owaisi’s Rare Praise For Telangana CM K Chandrasekhar Rao

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here