Advertisement

റോഡിൽ കാർ പാർക്ക് ചെയ്ത് ബിജെപി നേതാവ് സ്ഥലം വിട്ടു; ആംബുലൻസിനു വഴിമുടങ്ങിയതോടെ ചികിത്സ കിട്ടാതെ രോഗി മരിച്ചു

April 4, 2023
Google News 6 minutes Read

നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ബിജെപി നേതാവ് സ്ഥലം വിട്ടതിനെ തുടർന്ന് ആംബുലൻസിനു വഴിമുടങ്ങിയതോടെ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് സംഭവം. ഹൃദയാഘാതമുണ്ടായ രോഗിയാണ് അരമണിക്കൂറോളം നടുറോഡിൽ കിടക്കേണ്ടിവന്നതിനെ തുടർന്ന് മരിച്ചത്. ബിജെപി നേതാവ് ഉമേഷ് മിശ്രക്കെതിരെ ബന്ധുക്കൾ രംഗത്തുവന്നു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് നെഞ്ചുവേദനയെ തുടർന്ന് സുരേഷ് ചന്ദ്ര എന്നയാളെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആംബുലൻസ് പോകും വഴിയിൽ ഉമേഷ് മിശ്രയുടെ കാർ കിടക്കുകയായിരുന്നു. റോഡിൽ ഉമേഷ് മിശ്ര പാർക്ക് ചെയ്ത് പോയതിനാൽ ആംബുലൻസിൻ്റെ വഴിമുടങ്ങി. അര മണിക്കൂറോളം കഴിഞ്ഞാണ് ബിജെപി നേതാവ് കാറിനടുത്ത് എത്തിയത്. ഇതിനിടെ രോഗി മരിച്ചു. ബിജെപി നേതാവ് സ്ഥലത്തെത്തിയപ്പോൾ ഇയാളും പ്രദേശത്തുള്ളവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മരിച്ചയാളുടെ ഭാര്യാസഹോദരനെ ഉമേഷ് മിശ്ര അധിക്ഷേപിക്കുന്നതും പൊലീസ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും നാട്ടുകാർ തന്നെ പകർത്തിയ വിഡിയോയിലുണ്ട്. പൊലീസുകാർ സ്ഥലത്തുണ്ടെങ്കിലും ഇടപെടാൻ തയ്യാറായില്ല. ബിജെപി നേതാവ് ഇവിടെ നിന്ന് സ്ഥലം വിടുകയും ചെയ്തു.

Story Highlights: bjp leader ambulance man dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here