Advertisement

മാമനോട് ഒന്നും തോന്നല്ലേ…., ഗേള്‍സ്, ഞാന്‍ നിങ്ങളെ പാടെ അവഗണിക്കുകയല്ല, എന്നാലും..; ചിരിപടര്‍ത്തി നാഗാലാന്‍സ് മന്ത്രിയുടെ ട്വീറ്റ്

April 4, 2023
Google News 4 minutes Read
BJP minister's post on food leaves internet in splits

സിംഗിള്‍ ലൈഫ്, ഭക്ഷണവുമായുള്ള ആത്മബന്ധം, പ്രണയ ഉപദേശങ്ങള്‍ എന്ന് തുടങ്ങി പുതുതലമുറയുടെ ‘വൈബിന്’ പറ്റിയ ട്വീറ്റുകളിലൂടെ നാഗാലാന്‍ഡില്‍ മാത്രമല്ല ഇന്ത്യയിലാകെ ഫാന്‍സിനെ ഉണ്ടാക്കിയ നാഗാലാന്‍ഡ് മന്ത്രിയാണ് തെംജന്‍ ഇംനാ അലോങ്. തന്റെ ഫോട്ടോകള്‍ക്കിടുന്ന രസകരമായ ക്യാപ്ഷനുകളിലൂടെ ശ്രദ്ധിക്കപ്പെട്ട മന്ത്രിയുടെ പുതിയ ഫോട്ടോയുടെ ക്യാപ്ഷനും ഇപ്പോള്‍ വലിയ വൈറലാകുകയാണ്. ( ‘Girls, I promise…’: BJP minister’s post on food leaves internet in splits)

താന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പിന്നില്‍ കുറച്ച് യുവതികള്‍ നില്‍ക്കുന്നതായുള്ള ചിത്രമാണ് ട്വിറ്ററില്‍ തെംജന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് അപ്ലോഡ് ചെയ്തത്. ചുറ്റും നിരവധി യുവതികളുണ്ടെങ്കിലും അവരെ നോക്കാതെ തെംജന്‍ ഭക്ഷണത്തിലേക്ക് നോക്കി കുനിഞ്ഞിരിക്കുന്ന പോസിലാണ് ഫോട്ടോയുള്ളത്. ഇതിന് ക്യാപ്ഷനായി ഗേള്‍സ്, ഞാന്‍ നിങ്ങളെ അങ്ങ് പാടെ അവഗണിക്കുന്നതല്ല, ഇത് ഭക്ഷണം കഴിയ്ക്കുന്ന സമയമായിപ്പോയെന്നാണ് തെംജന്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ട്വിറ്ററില്‍ ലഭിക്കുന്നത്. ഈ ക്യാപ്ഷനുകളൊക്കെ എവിടെ നിന്ന് വരുന്നുവെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇപ്പോഴും സിംഗിള്‍ ആയി മന്ത്രി തുടരുന്നതിന്റെ കാരണം ഇപ്പോള്‍ വെളിപ്പെട്ടുവെന്നും ട്വീറ്റിന് താഴെ ചിലര്‍ കമന്റുകളിട്ടിട്ടുണ്ട്.

Story Highlights: ‘Girls, I promise…’: BJP minister’s post on food leaves internet in splits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here