Advertisement

ബാങ്ക് തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകന്റെ വീട്ടിൽ സിബിഐ റെയ്ഡ്

May 5, 2023
Google News 2 minutes Read
CBI Searches Jet Airways Office Founder's Home

ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിൻ്റെ വസതിയിൽ സിബിഐ റെയ്ഡ്. 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ഗോയലിന്റെ ഓഫീസ് ഉൾപ്പെടെ ഏഴ് ഇടങ്ങളിലാണ് സിബിഐ റെയ്ഡ്. ഉറവിടങ്ങളെ ഉദ്ധരിച്ച് എഎൻഐയാണ് ഇക്കാര്യം അറിയിച്ചത്.(CBI Searches Jet Airways Office Founder’s Home)

ജെറ്റ് എയർവേസിന്റെ മുംബൈ ഓഫീസും എയർലൈൻ സ്ഥാപകൻ നരേഷ് ഗോയലിന്റെ വസതിയും ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റെയ്ഡ് നടത്തി. ഗോയലിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ അനിത, മുൻ എയർലൈൻ ഡയറക്ടർ ഗൗരംഗ് ആനന്ദ് ഷെട്ടി എന്നിവരുടെ വസതിയിലും ഓഫീസിലും പരിശോധന നടന്നു.

കാനറ ബാങ്കിന്റെ പരാതിയിൽ 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പിന് ഗോയൽ, ഭാര്യ അനിത, മുൻ ഡയറക്ടർ ഗൗരംഗ് ആനന്ദ ഷെട്ടി, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണ ഏജൻസി പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യക്തികൾ പണം വകമാറ്റി ബാങ്കിന് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവേസ്. എന്നാൽ കടുത്ത പണക്ഷാമവും വർദ്ധിച്ചുവരുന്ന കടവും കാരണം 2019 ഏപ്രിലിൽ പ്രവർത്തനം നിർത്തിവച്ചു. ശേഷം 2021 ജൂണിൽ യുഎഇ ആസ്ഥാനമായുള്ള വ്യവസായി മുരാരി ലാൽ ജലാനും ലണ്ടൻ ആസ്ഥാനമായുള്ള കൽറോക്ക് ക്യാപിറ്റലും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ എയർലൈൻ ഏറ്റെടുത്തു.

Story Highlights: CBI Searches Jet Airways Office Founder’s Home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here