അയല്‍വാസിയുടെ നായയെ വാളുകൊണ്ട് വെട്ടിക്കൊന്ന് യുവാവ്; കേസെടുത്ത് പൊലീസ്
തൃശൂര്‍ വടക്കേക്കാട് വൈലത്തൂരില്‍ യുവാവ് അയല്‍വാസിയുടെ വീട്ടില്‍ കയറി വളര്‍ത്തുനായയെ വെട്ടിക്കൊന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടികളുടെ പിറകെ നായ ഓടിയെന്നാരോപിച്ചാണ് വയലത്തൂര്‍ സ്വദേശി അമരീഷിന്റെ വളര്‍ത്തുനായയെ വെട്ടിക്കൊന്നത്. സംഭവത്തില്‍ അയല്‍വാസി ശ്രീഹരി ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
ഇന്നലെ രാത്രി ആറ് മണിയോടെയാണ് സംഭവമുണ്ടായത്. അമരീഷിന്റെ വീട്ടില്‍ വളര്‍ത്തുന്ന പോമറേനിയന്‍ നായ ബെല്‍റ്റ് അഴിഞ്ഞ് ശ്രീഹരിയുടെ വീട്ടിലേക്ക് ഓടിയെന്നാണ് ആരോപണം. അയല്‍വീട്ടില്‍ കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ അമരീഷിന്റെ ഭാര്യ സോന നായയെ എടുത്ത് വീട്ടില്‍കൊണ്ടുവന്നു. ഇതിന് പിന്നാലെയാണ് ശ്രീഹരി വാളുമായി വീട്ടിലേക്ക് എത്തിയത്. കെട്ടിയിട്ടിരുന്ന നായയുടെ കഴുത്തിലും തലയിലും വെട്ടി. ഇത് കണ്ട സോന ബോധരഹിതയായി വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Read Also: ഭൂമി തർക്കത്തിൽ കൂട്ടക്കൊല; എംപിയിൽ ഒരേ കുടുംബത്തിലെ 6 പേർ വെടിയേറ്റ് മരിച്ചു
.
മൂന്ന് മാസം മുമ്പാണ് അമരീഷും സോനയും ഇവിടെ വീടുവാങ്ങി താമസം തുടങ്ങിയത്. ശ്രീഹരിയുടെ വീട്ടുകാരുമായി നേരത്തെ പ്രശ്‌നമൊന്നുമുണ്ടായിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. നായയെ മണ്ണുത്തി വെറ്റര്‍നറി കോളേജില്‍പോസ്റ്റുമോര്‍ട്ട് ചെയ്തു. സംഭവത്തിന് ശേഷം മുങ്ങിയ ശ്രീഹരിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
Story Highlights:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here