Advertisement

അരിക്കൊമ്പൻ മാറിയപ്പോൾ കടുവ…,അതും നടുറോഡിൽ ഇരട്ടക്കടുവകൾ; ഭീതിയിൽ മൂന്നാർ

May 5, 2023
Google News 2 minutes Read
presence-of-two-tigers-in-munnar-estate-area

അരിക്കൊമ്പൻ മാറിയപ്പോൾ കടുവ…അതും ഇരട്ടക്കടുവകൾ. പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകളുമായി സഹജീവിതമായിരുന്നു അടുത്ത കാലം വരെയെങ്കിൽ ഇപ്പോൾ അവയും ആക്രമണകാരികളായിക്കഴിഞ്ഞു. വന്യജീവി ആക്രമണം തുടർക്കഥയായ മൂന്നാറിൽ കഴിഞ്ഞ ദിവസം വരെ കടുവ ഇറങ്ങിയതായി സംശയം മാത്രമാണ് ഉണ്ടായിരുന്നത്.(Presence of two tigers in munnar estate area)

എന്നാൽ തോട്ടം തൊഴിലാളികളടക്കം കഴിഞ്ഞ ദിവസം കടുവയെ നടുറോഡിൽ കണ്ടു. അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. കല്ലാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തുന്നത് രണ്ട് കടുവകളെന്നാണ് നാട്ടുകാർ പറഞ്ഞത്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

നടു റോഡിലിറങ്ങിയ കടുവയെ കല്ലാർ എസ്റ്റേറ്റിൽ നിന്നും മൂന്നാറിലേക്ക് പോയ ജീപ്പ് ഡ്രൈവറും തൊഴിലാളികളും കഴിഞ്ഞ ദിവസം കണ്ടിരുന്നു. അന്ന് വൈകുന്നേരം നല്ല തണ്ണി എസ്റ്റേറ്റ് ഭാഗത്ത് മറ്റൊരു കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. പിന്നാലെ പ്രദേശത്തെ പശുവിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു.

കടുവയിറിങ്ങിയതോടെ നാട്ടുകാർ വലിയ പേടിയിലാണ് ജോലിക്ക് പോകാൻ പോലും ഭയം. പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകളുടെ ഭീതി ഒരുവശത്ത് അത് കൂടാതെയാണ് കടവകളുടെ സാന്നിധ്യം. രണ്ടുമാസത്തിനിടെ 20 ലധികം പശുക്കളെ കടുവ ആക്രമിച്ചു കൊന്നു. ഇപ്പോൾ നടുറോഡിലും കടുവാ സാന്നിധ്യം അതുകൊണ്ടുതന്നെ പരിഹാരം ഉടൻ കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Story Highlights: Presence of two tigers in munnar estate area

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here