Advertisement

അധികാരത്തിനായി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തു, അന്ന് ഞാന്‍ രാജിവെച്ചപോലെ ഷിന്‍ഡെയും രാജിവെക്കണം: ഉദ്ധവ് താക്കറെ

May 11, 2023
Google News 2 minutes Read

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അധികാരത്തിനായി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതുപോലെ ഏക്നാഥ് ഷിന്‍ഡെയും രാജിവെക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിക്ക് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

ശിവസേനയിലെ അധികാരത്തർക്കത്തിൽ ഗവർണർ സ്വീകരിച്ച നിലപാട് ചട്ടവിരുദ്ധമാണെന്ന് സുപ്രിംകോടതി ഇന്ന് നിരീക്ഷിച്ചു. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദേശിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന നൽകാത്ത അധികാരമാണ് ഗവർണർ ഉപയോഗിച്ചത്. രാജിവെച്ചില്ലായിരുന്നെങ്കിൽ ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിച്ചേനെ.

അതേസമയം മുഖ്യമന്ത്രിയായി ഷിൻഡെ തുടരുന്ന വിഷയത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇടപെട്ടില്ല. ശിവസേനയിലെ പിളർപ്പിനെ തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികളിലാണ് കോടതിയുടെ വിധി.

Story Highlights: If any morality is left, Shinde, Fadnavis should resign- Uddhav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here