കേരള ബ്ലാസ്റ്റേഴ്സിൽ 2026 വരെ കരാർ പുതുക്കി യുവതാരം നിഹാൽ സുധീഷ്
കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ 2026 വരെ പുതുക്കി യുവതാരം നിഹാൽ സുധീഷ്. മൂന്ന് വർഷത്തേയ്ക്ക് കൂടിയാണ് കരാർ നീട്ടിയത്. നിഹാൽ സുധീഷ് പുതിയ കരാറിൽ ഒപ്പുവെച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിന്റെ പ്രധാന കളിക്കാരിലൊരാളാണ് കൊച്ചി സ്വദേശിയായ നിഹാൽ സുധീഷ്. കഴിഞ്ഞ വർഷത്തെ ഹീറോ ഐഎസ്എല്ലിനിടെ സീനിയർ ടീമിലും താരം ഇടംപിടിച്ചിരുന്നു. 2019-20 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ കെബിഎഫ്സി റിസർവ്സ് ടീമിനായും നിഹാൽ കളിച്ചിട്ടുണ്ട്. 2022ൽ യുകെയിൽ നടന്ന നെക്സ്റ്റ് ജെൻ കപ്പിലും റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിലും ക്ലബ്ബിന്റെ റിസർവ് ടീമിനായി കളിച്ചു.
Read Also: കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു
നിഹാൽ സുധീഷ് പുറത്തെടുത്ത കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാണ് പ്രീ-സീസണിൽ സീനിയർ ടീമിനൊപ്പം താരത്തിന് അവസരം ലഭിക്കാൻ കാരണമായത്. ഈ സീസണിൽ ഹീറോ ഐഎസ്എൽ, സൂപ്പർ കപ്പ് എന്നിവയിൽ നിഹാൽ 6 മത്സരങ്ങളാണ് കളിച്ചത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 2015-16ൽ നടന്ന ഹീറോ ഐഎസ്എൽ സീസണിൽ ബോൾ ബോയിയുടെ റോളിൽ നിഹാൽ പ്രവർത്തിച്ചിട്ടുണ്ട്. അവിടെ നിന്നാണ് നിഹാൽ കഠിനാധ്വാനത്തിലൂടെ സീനിയർ ടീം വരെ എത്തിയത്.
Story Highlights: Nihal Sudheesh renewed his contract with Kerala Blasters till 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here