പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻറെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു. Greeshma’s Bail Plea Rejected in Sharon Murder Case
Read Also: കോഴിക്കോട് വിദ്യാർത്ഥിനിയെ ലഹരിനൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു
ജാമ്യം ലഭിച്ചാൽ ഗ്രീഷ്മ സാക്ഷികളെ സ്വാധീനിക്കും. കക്ഷികളെ സ്വാധീനിക്കും. അത്തരം നീക്കം വിചാരണയെ ബാധിക്കുകയും കാലതാമസമുണ്ടാക്കുകയും ചെയ്യുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്.
Story Highlights: Greeshma’s Bail Plea Rejected in Sharon Murder Case