Advertisement

എ ഐ ക്യാമറ ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങള്‍ ഇന്നലത്തേതിന്റെ ഇരട്ടിയ്ക്ക് അടുത്ത്; കൂടുതല്‍ തിരുവനന്തപുരത്ത്

June 6, 2023
Google News 2 minutes Read
AI camera today

സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ വഴി ഇന്ന് കണ്ടെത്തിയത് 49,317 നിയമലംഘനങ്ങള്‍. ഇന്ന് വൈകീട്ട് വരെ മാത്രമുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. നിയമലംഘനം നടത്തിയ 8454 സംഭവങ്ങളാണ് ഇന്ന് എ ഐ ക്യാമറകള്‍ കണ്ടെത്തിയത്. ( AI camera today catches 49,317 traffic rule violations)

ഇന്ന് ഏറ്റവും കുറവ് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. ജില്ലയില്‍ 1252 നിയംലംഘനങ്ങളാണ് ഇന്ന് വൈകീട്ട് വരെയുള്ള സമയത്ത് കണ്ടെത്തിയിരിക്കുന്നത്. കൊല്ലത്ത് 6301, പത്തനംതിട്ട 1772, കോട്ടയം 2425, ഇടുക്കി 1844, എറണാകുളം 5427, തൃശൂര്‍ 4684, പാലക്കാട് 2942, മലപ്പുറം 4212, കോഴിക്കോട് 2686, വയനാട് 1531, കണ്ണൂര്‍ 3708, കാസര്‍ഗോഡ് 2079 എന്നിങ്ങനെയാണ് ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങള്‍.

Read Also: എഐ ക്യാമറ, ആദ്യദിനം ജനങ്ങളില്‍ നിന്ന് 4 കോടിയോളം പിഴിഞ്ഞത് മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെ; കെ. സുധാകരന്‍

എഐ ക്യാമറ വഴി കേരളത്തിലുടനീളം ഇന്ന് കണ്ടെത്തിയത് 28891 നിയമലംഘനങ്ങളാണ്. ഇന്ന് എ ഐ ക്യാമറ കണ്ടെത്തിയ കേസുകള്‍ ഇതിന്റെ ഇരട്ടിയുടെ അടുത്ത് വരും. ഇന്നലെ ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയിരുന്നത് കൊല്ലം ജില്ലയിലായിരുന്നു.

Story Highlights: AI camera today catches 49,317 traffic rule violations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here