Advertisement

കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം

June 6, 2023
Google News 1 minute Read
International award to KSRTC

കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്ര അവാർഡ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന യുഐടിപി പൊതുഗതാഗത ഉച്ചകോടിയിൽ കെ.എസ്.ആർ.ടി.സിക്കുള്ള പ്രത്യേക പുരസ്കാരം സിഎംഡിയും സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി.

കഴിഞ്ഞ 3 വർഷമായി കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പിയുടെ വിദഗ്ദ്ധ സമിതി കെ.എസ്.ആർ.ടി.സിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. ജൂൺ 5ന് നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സിയോടൊപ്പം ജപ്പാനിൽ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്‌ജിങ്‌ പബ്ലിക് ട്രാൻസ്‌പോർട് കോർപറേഷൻ, ജക്കാർത്തയിൽ നിന്നുള്ള മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

അന്താരാഷ്ട്ര പൊതു​ഗതാ​ഗത സംവിധാനങ്ങളെ ഒരേ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യു.ഐ.ടി.പി ഏർപ്പെടുത്തുന്ന പ്രധാന പുരസ്കാരം അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കൊപ്പം കെഎസ്ആർടിസിക്ക് വേണ്ടി ഏറ്റു വാങ്ങുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. ഇത് പോലെയുള്ള പുരസ്കാരങ്ങൾ കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജൂൺ 4 മുതൽ 7 വരെയാണ് ഉച്ചകോടി.

Story Highlights: International award to KSRTC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here