Advertisement

എസ്എഫ്ഐ നേതാവ് പരീക്ഷ എഴുതാതെ ജയിച്ച സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന് കെ.സുരേന്ദ്രൻ

June 6, 2023
Google News 2 minutes Read

മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പിഎം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

പ്രതിഷേധം ഉയർന്നതോടെ മാർക്ക് ലിസ്റ്റ് തിരുത്തിയെങ്കിലും എസ്എഫ്ഐ നേതാവിന് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും വഴിവിട്ട സഹായം ലഭിച്ചുവെന്ന് വ്യക്തമാണ്. കേരളത്തിൽ എസ്എഫ്ഐക്കാർക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളത്. കാട്ടാക്കട കോളേജിൽ വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തിയാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കാരനെ ജയിപ്പിച്ചത്. പിഎസ്സി പരീക്ഷയിൽ പോലും എസ്എഫ്ഐക്കാർക്ക് വേണ്ടി ക്രമക്കേട് നടത്തിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ സ്വജനപക്ഷപാതത്തിലൂടെ പൂർണമായും തകർക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെന്ന് വ്യക്തമാക്കി മഹാരാജാസ് കോളജ് രംഗത്തുവന്നു. ഇതോടെ ഫലം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. പരീക്ഷയിലെ മാര്‍ക്കിന് നേരെ പൂജ്യം എന്നും എന്നാല്‍ ഫലത്തിന് നേരെ ‘പാസ്ഡ്’ എന്നുമാണ് ആര്‍ഷോയുടെ പേരിന് നേരെ രേഖപ്പെടുത്തിയിരുന്നത്. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും എല്ലാ വിഷയങ്ങളുടെയും മാര്‍ക്ക് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. സംഭവിച്ചത് സാങ്കേതിക പിഴവെന്നായിരുന്നു കോളജിന്റെ ആദ്യ വിശദീകരണം.

Story Highlights: K Surendran about SFI state secretary’s exam Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here