Advertisement

പലിശ നിരക്ക് വർധിപ്പിക്കുമോ? ആർബിഐയുടെ എംപിസി യോഗത്തിന് ഇന്ന് തുടക്കം

June 6, 2023
Google News 2 minutes Read
RBI's MPC meeting begins today

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ഇന്ന് ആരംഭിക്കും. കഴിഞ്ഞ യോഗത്തിൽ ആർബിഐ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം നിയന്ത്രിതമാവുകയും കൂടുതൽ കുറയാനുമുള്ള സാഹചര്യം കണക്കിലെടുത്ത് ഈ യോഗത്തിലും പലിശ നിരക്കിൽ മാറ്റമുണ്ടായേക്കില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടൽ. 43ാമത് എംപിസി യോഗത്തിന്റെ തീരുമാനം ജൂൺ 8ന് പ്രഖ്യാപിക്കും.(RBI’s MPC meeting begins today)

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ ജൂൺ 6 മുതൽ 8 വരെ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സിപിഐ) പണപ്പെരുപ്പം ഏപ്രിലിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് എംപിസി യോഗം ചേരുന്നത്. ഈ സാമ്പത്തിക വർഷത്തിൽ സെൻട്രൽ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ രണ്ടാമത്തെ യോഗമാണിത്.

ഏപ്രിലിൽ നടന്ന അവസാന യോഗത്തിൽ നിരക്ക് വർദ്ധന താല്കാലികമായി നിർത്തിവച്ച്,​ 6.5 ശതമാനം റിപ്പോ നിരക്കിൽ തുടരുകയായിരുന്നു. അതിനുമുമ്പ് നാണയപ്പെരുപ്പം പിടിച്ചുനിർത്താനുള്ള ശ്രമത്തിൽ 2022 മേയ് മുതൽ തുടർച്ചയായി ആറ് തവണ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബി.പി.എസ് പോയിന്റാണ് ആർ.ബി.ഐ ഉയർത്തിയത്.

Story Highlights: RBI’s MPC meeting begins today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here