Advertisement

മുപ്പതാം വാർഷിക പ്രഖ്യാപന സംഗമവുമായി രിസാല സ്റ്റഡി സർക്കിൾ

June 6, 2023
Google News 2 minutes Read
RSC 30th Annual Declaration Conference

രിസാല സ്റ്റഡി സർക്കിൾ ആഗോള തലത്തിൽ മുപ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സഘടിപ്പിച്ച പ്രഖ്യാപന സംഗമമായ ‘ ത്രൈവ് ഇൻ’ സൗദി ഈസ്റ്റ് നാഷണൽ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ ‌സംഘടിപ്പിച്ചു. മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. ( RSC 30th Annual Declaration Conference ).

രിസാല ഓർബിറ്റ് സെഷനിൽ സംഘടനയുടെ മുഖപത്രമായ പ്രവാസി രിസാല ക്യാമ്പയിൻ പ്രഖ്യാപനവും രിസാല അപ്ഡേറ്റ് വിശദീകരണവും നടന്നു. സംഗമത്തിൽ ത്രൈവ് ഇൻ 30 എന്ന ശീർഷകത്തിൽ ആറ് മാസക്കാലയളവിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാറുകൾ, സാംസ്‌കാരിക സംഗമങ്ങൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ചരിത്ര പ്രദർശനങ്ങൾ, സേവന-സാന്ത്വന പരിശീലനങ്ങൾ, സോൺ സമ്മേളനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പദ്ധതി അവതരണവും വീഡിയോ പ്രദർശനവും നടന്നു.

Read Also: ദി കേരള സ്‌റ്റോറി വെറുപ്പുല്‍പാദനവും പ്രചരണവും മാത്രം ലക്ഷ്യം വെച്ച് സംഘപരിവാര്‍ ഇറക്കിയ സിനിമ; തനിമ സാംസ്‌കാരിക വേദി ദമ്മാം

റിയാദിൽ നടന്ന സംഗമത്തിൽ ICF നാഷനൽ സംഘടനാ പ്രസിഡന്റ് അബ്ദുൽ സലാം വടകര ഉദ്ഘാടനം നിർവഹിച്ചു. ഐ സി എഫ് കുവൈറ്റ്‌ നാഷനൽ സെക്രട്ടറി അബ്ദുള്ള വടകര സന്ദേശ പ്രഭാഷണം നിർവഹിച്ചു. ദമ്മാം സംഗമത്തിൽ ICF ഈസ്റ്റേൺ പ്രൊവിൻസ് സംഘടന പ്രസിഡന്റ് അൻവർ കളറോഡ് ഉദ്‌ഘാടനവും SSF ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി സന്ദേശ പ്രഭാഷണവും നിർവഹിച്ചു. പ്രവാസി യുവതയുടെ ഒഴിവ് സമയത്തെ അതിന്റെ ശരിയായ ദിശയിലൂടെ കൊണ്ട് പോകുക വഴി അവരെ സംസ്കാര സമ്പന്നരാക്കുക എന്ന വളരെ വലിയ ദൗത്യമാണ് ആർ എസ് സി നിർവഹിച്ചുകൊണ്ടിരിക്കുന്നത് എന്നും ഒരു രാഷ്ട്രത്തിന്റെ സമ്പത് ഘടനയിൽ ഏറ്റവും മൂല്യമുള്ളത് ആ രാഷ്ട്രത്തിലെ സക്രിയമായ യുവാക്കളാണെന്നും ഇരുവരും സന്ദേശ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

റിയാദ്, ദമ്മാം, ഖസീം, ജുബൈൽ, അൽ അഹ്‌സ, ഖോബാർ, അൽ ജൗഫ്, ഹയിൽ തുടങ്ങിയ 9 പ്രവിശ്യകളിൽ നിന്നുള്ള സംഘടന പ്രതിനിധികളാണ് ഇരു സംഗമങ്ങളിലുമായി പങ്കെടുത്തത്. കബീർ ചേളാരി, ബഷീർ ബുഖാരി, അബ്ദുൽ നാസർ അഹ്സനി, സിദ്ധീഖ്‌ സഖാഫി, ലുക്മാൻ പാഴൂർ, അൻവർ കളറോഡ്, മുജീബ് എറണാകുളം, ഇബ്രാഹിം അംജദി, റഊഫ് പാലേരി, അമീൻ ഓച്ചിറ, ഫാറൂഖ് സഖാഫി, നൗഫൽ മണ്ണാർക്കാട് തുടങ്ങിയ സഘടനാ നേതാക്കൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Story Highlights: RSC 30th Annual Declaration Conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here