Advertisement

‘രണ്ട് ശതമാനം അറ്റൻഡൻസ് ഉള്ളവർ എങ്ങനെ പരീക്ഷ എഴുതും’; മന്ത്രിയുടെ നിലപാട് വിചിത്രം; വി ഡി സതീശൻ

June 9, 2023
3 minutes Read
R Bindhu diverting investigation against P M Arsho-V D Satheesan

പി എം ആർഷോ കുറ്റവിമുക്തനെന്ന മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിചിത്രമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മന്ത്രിയുടെ പ്രതികരണം അന്വേഷണം പൂർത്തിയാകും മുമ്പാണ്. രണ്ട് ശതമാനം അറ്റൻഡൻസ് ഉള്ളവർ എങ്ങനെ പരീക്ഷ എഴുതും.(R Bindhu diverting investigation against P M Arsho-V D Satheesan)

ആർഷോയെ മന്ത്രി ആർ ബിന്ദു കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനാണ്. എന്തിൻ്റെ അടിസ്ഥാനത്തിലാണ് ആർഷോയെ കുറ്റവിമുക്തനാക്കിയത്. അന്വേഷണം തീരും മുമ്പേ മന്ത്രി ഇങ്ങനെ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. അന്വേഷണം നടത്തുമ്പോൾ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും സതീശൻ പറഞ്ഞു.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

വിദ്യ എസ്എഫ്ഐ നേതാവ് ആണ്. പൊലീസ് വ്യാജരേഖ കേസിൽ ഒരു നടപടിയും എടുത്തിട്ടില്ല. കെ-ഫോൺ കേബിൾ ചൈനീസ് ഉത്പന്നം ആണെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയതത്. സോളാർ കമീഷൻ്റെ കീഴിൽ നടന്നത് മുഴുവൻ കോമാളിത്തരങ്ങൾ ആയിരുന്നു. ഹേമചന്ദ്രൻ പറഞ്ഞത് മുഴുവൻ വാസ്തവമാണെന്നും സതീശൻ പ്രതികരിച്ചു.

Story Highlights: R Bindhu diverting investigation against P M Arsho-V D Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top