തദ്ദേശ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളിൽ ഇടത് – കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള സഖ്യം തുടരും

പശ്ചിമ ബംഗാളിൽ ഇടത്- കോൺഗ്രസ്സ് പാർട്ടികൾ സഖ്യം തുടരും. ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യം തുടരാൻ ഇടത്- കോൺഗ്രസ് പാർട്ടികൾ തമ്മിൽ ധാരണയായി. ബിജെപിയെ രാജ്യത്തും ത്യണമുൾ കോൺഗ്രസിനെ പശ്ചിമ ബംഗാളിലും നിലയ്ക്ക് നിർത്താൻ ഇടത് – കോൺഗ്രസ്സ് സഖ്യത്തിന് മാത്രമേ സാധിക്കു എന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അധിർ രഞ്ജൻ ചൌധരി പറഞ്ഞു. Local elections: Left-Congress alliance will continue in West Bengal
ജൂലായ് എട്ടിനാണ് പശ്ചിമ ബംഗാളിലെ 75,000-ഓളം സീറ്റുകളിലേക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. നിലവിലുള്ള സാഹചര്യത്തിൽ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് ശക്തമായ രാഷ്ട്രിയ വെല്ലുവിളിയാകും. സാധ്യമായ ഇടങ്ങളിൽ വിജയം ഉറപ്പിയ്ക്കാനായാൽ മാത്രമേ ഈ പാർട്ടികൾക്ക് ഇനിയുള്ള ലോക സഭാ തെരഞ്ഞെടുപ്പിലെയ്ക്ക് അടക്കം ആത്മവിശ്വാസത്തോടെ മുന്നേറാനാകു. നിലവിൽ ത്യണമുൾ കോൺഗ്രസും ബിജെപിയും ഉയർത്തുന്ന വെല്ലുവിളി ഒരുമിച്ച് മറികടക്കാനാണ് നീക്കം.
Read Also: കൊടുംകുറ്റവാളികള്‍ക്കായി ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കും; പഞ്ചാബ് മുഖ്യമന്ത്രി
ഇടത് – കൊൺഗ്രസ് പാർട്ടി നേതാക്കളുടെ യോഗം സഖ്യം തുടരാൻ യോഗം ചേർന്ന് തിരുമാനിച്ചു. ഇക്കാര്യത്തിൽ പശ്ചിമ ബംഗാളിന്റെ താത്പര്യമാണ് തങ്ങൾ പരിഗണിക്കുന്നതെന്ന് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. കോൺഗ്രസ് – സി.പി.എം ദേശിയ നേത്യത്വങ്ങൾക്കിടയിൽ മികച്ച ആശയ വിനിമയം രാഷ്ട്രിയ കാര്യങ്ങളിൽ ഉണ്ടെന്നും ലോകസഭയിലെ കോൺഗ്രസ് സഭാ നേതാവ് കൂടിയായ അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രിക ഓൺലൈനായി സമർപ്പിക്കാൻ അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുദിനം കേന്ദ്രസേനയെ വിന്യസിക്കണമെന്നും അവർ നിർദേശിച്ചു.
Story Highlights: Local elections: Left-Congress alliance will continue in West Bengal