ഭാര്യ മറ്റൊരാളുമായി പ്രണയത്തിൽ, ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്

വിവാഹശേഷം മുൻ കാമുകനുമായി വീണ്ടും ഒന്നിക്കാൻ ഭാര്യയെ സഹായിക്കുന്ന ഭർത്താക്കന്മാരുടെ കഥ നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഇപ്പോഴിതാ ഇത്തരമൊരു റിപ്പോർട്ടാണ് ബിഹാറിൽ നിന്ന് പുറത്ത് വരുന്നത്. ഭാര്യയെ കാമുകന് വിവാഹം ചെയ്തു നൽകിയിരിക്കുകയാണ് ബീഹാർ സ്വദേശിയായ യുവാവ്.
ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയ സമയം രാത്രി വൈകി കാമുകനെ കാണാൻ യുവതി പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. നിർഭാഗ്യവശാൽ, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ദമ്പതികളെ കുടുംബാംഗങ്ങൾ കൈയോടെ പിടികൂടുകയായിരുന്നു. ശേഷം കാമുകനെ ക്രൂരമായി മർദിക്കുകയും ഇരുവരെയും ബന്ദികളാക്കുകയും ചെയ്തു. പ്രകോപിതരായ ഗ്രാമീണർ ഇരുവരോടും ഗ്രാമം വിട്ടുപോകാൻ പോലും ആവശ്യപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സംഭവമറിഞ്ഞ് യുവതിയുടെ ഭർത്താവ് തിരികെയെത്തുകയും, ഇവരെ ക്ഷേത്രത്തിൽ കൊണ്ടുപോയി വിവാഹം കഴിപ്പിക്കുമായിരുന്നു. യുവതിയുടെ കാമുകൻ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. ശിവക്ഷേത്രത്തിൽ ഭർത്താവിന്റെ സാന്നിധ്യത്തിൽ ദമ്പതികൾ വിവാഹിതരാകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Story Highlights: Bihar man gets wife married to her lover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here