Advertisement

‘സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’ അവസാനമായി ഒരു നോക്ക് കാണാനെത്തി നടൻ മമ്മൂട്ടി

August 9, 2023
2 minutes Read

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി നടൻ മമ്മൂട്ടി.മമ്മൂട്ടിക്കൊപ്പം മകൻ ദുൽഖർ സൽമാനും സിദ്ദിഖിനെ കാണാനെത്തി. (Mammootty came to see siddique one last time)

ലാൽ അടക്കമുള്ള സിദ്ദിഖിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാൻ എത്തിയിട്ടുണ്ട്. ഉച്ചക്ക് 12 മണിവരെയാണ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. വൈകിട്ട് 6 മണിക്ക് സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കം.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

‘വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ…അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി’ എന്നാണ് സിദ്ദിഖിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Story Highlights: Mammootty came to see siddique one last time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top