Advertisement

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നാല് പേർക്ക് നോട്ടിസ്

September 4, 2023
Google News 2 minutes Read
harshina case four culprits gets crpc 41a notice

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ നാല് പ്രതികൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകി. സിആർപിസി 41എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നോട്ടിസ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും. ( harshina case four culprits gets crpc 41a notice )

രണ്ടാം പ്രതി കോട്ടയം മാതാ ഹോസ്പിറ്റലിലെ ഡോ.ഹസ്‌ന, മെഡിക്കൽ കോളജിലെ നേഴ്‌സ് എം.രഹന, കെ.ജി.മഞ്ജു എന്നിവർക്ക് പൊലീസ് നോട്ടിസ് നൽകി. ഒന്നാം പ്രതി ഡോ.സി.കെ രമേശന് മഞ്ചേരി മെഡിക്കൽ കോളജിൽ പോയി നേരത്തെ നോട്ടിസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മെഡിക്കൽ കോളജ് എസിപിക്ക് മുൻപാകെ ഹാജരാക്കാനാണ് നോട്ടിസ്.

അതേസമയം, സംഭവത്തിൽ സമര സമിതി ഇന്ന് യോഗം ചേരും. കേസിന്റെ തുടർ നടപടികൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം . നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നിയമ നടപടികളും യോഗത്തിൽ ചർച്ചയാകും. നിയമസഭാ സമ്മേളനം കഴിയും വരെ പൊലീസ് നടപടികൾക്കൊപ്പം നിൽക്കാനാണ് സമര സമിതിയുടെ തീരുമാനം. കേസിൽ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതി ചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Story Highlights: harshina case four culprits gets crpc 41a notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here