Advertisement

ജി.20 ഉച്ചകൊടിക്കായി ഒരുങ്ങി രാജ്യ തലസ്ഥാനം; യുക്രൈൻ വിഷയം പൊതു ചർച്ചയിൽ ഉന്നയിക്കാൻ യൂറോപ്യൻ യൂണിയൻ

September 8, 2023
2 minutes Read

രാജ്യ തലസ്ഥാനം ജി.20 ഉച്ചകൊടിക്കായി ഒരുങ്ങി. ഇന്ന് രാത്രിയോടെ അന്തിമ അജണ്ട പ്രസിദ്ധികരിക്കും. യുക്രൈൻ വിഷയം പൊതു ചർച്ചയിൽ യൂറോപ്യൻ യൂണിയൻ ഉന്നയിക്കും. കനത്ത സുരക്ഷാ സവിധാനങ്ങൾക്ക് നടുവിലാണ് ജി.20 യോഗം നടക്കുന്നത്. ഇന്ത്യയിൽ നിന്ന് ബ്രസിൽ അടുത്ത ജി.20 അധ്യക്ഷ സ്ഥാനം എറ്റെടുക്കും

ഡൽഹിയിലെ പ്രക്യതി മൈതാനിലാണ് ഭാരത് മണ്ടപം. ജി.20 ഉച്ചകോടിക്ക് എല്ലാ ഒരുക്കങ്ങളും ഭാരത് മണ്ടപത്തിൽ പൂർത്തിയായി. ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഇതിനകം ഡൽഹിയിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. യോഗത്തിന്റെ അന്തിമ അജണ്ട സമ്പന്ധിച്ച വിഷയത്തിൽ ചർച്ച തുടരുന്നു.

യുക്രൈൻ വിഷയത്തിൽ അധ്യക്ഷ രാഷ്ട്രമായ ഇന്ത്യ സ്വീകരിക്കുന്ന സമീപനം അംഗീകരിക്കാംനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഉച്ചകോടിയുടെ പൊതു ചർച്ചയിൽ യുക്രൈൻ വിഷയം യൂറോപ്യൻ യൂണിയൻ ഉന്നയിക്കും.

ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ജി.20 യിൽ അംഗത്വം നൽകാനുള്ള തിരുമാനവും ഡൽഹി ഉച്ചകൊടിയിൽ ഉണ്ടാകും. ജി.20യ്ക്ക് മുന്നോടിയായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള അവസാന നിയന്ത്രണങ്ങളും ഡൽഹി നഗരത്തിൽ നിലവിൽ വന്നു.

Story Highlights: G20 Summit: Delhi all set to welcome special guest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top