Advertisement

ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാനെന്‍റെ ലാലുവിനെ കണ്ടു, ഒരുമിച്ചു ഭക്ഷണം കഴിച്ചു, ലവ് യൂ ലാലു; കുറിപ്പുമായി എം.ജി ശ്രീകുമാര്‍

September 16, 2023
3 minutes Read
mohanlal m g sreekumar

മാസങ്ങൾക്ക് ശേഷം ഉറ്റസുഹൃത്ത് മോഹന്‍ലാലിനെ നേരിൽകണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. ‘നേര്’ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്.(M G Sreekumar meets Mohanlal after long gap)

ഇവരുടെ സൗഹൃദത്തിന്‍റെ ആഴത്തെക്കുറിച്ചും ഇരുവരും പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ലാല്‍ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും പിന്നണിയില്‍ അദ്ദേഹത്തിന്‍റെ ശബ്ദമായത് എം.ജി ശ്രീകുമാറായിരുന്നു.

”ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം ” നേര് ” എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ . ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓർമ്മകൾ മരിക്കുമോ… ഓളങ്ങൾ നിലയ്ക്കുമോ …ലവ് യൂ ലാലു…” എം ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും ഗായകന്‍ പങ്കുവച്ചിട്ടുണ്ട്.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

ഗായകന്റെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിരിക്കുകയാണ്. രണ്ട് പ്രതിഭകളെയും ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷം ആരാധകർ പ്രകടിപ്പിച്ചു. കൗമാരകാലം മുതൽ ഇരുവരും സുഹൃത്തുക്കളാണ്. തമ്മിൽ കണ്ടുമുട്ടുന്നതിന്റെ വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കാറുമുണ്ട്.

സിനിമയിലെത്തുന്നതിനു മുന്‍പെ സുഹൃത്തുക്കളായിരുന്നപ്രിയദര്‍ശനും താനും ലാലും ഇന്ത്യന്‍ കോഫി ഹൗസില്‍ ഒത്തുകൂടിയാണ് സിനിമാചര്‍ച്ചകള്‍ നടത്തിയത്. പിന്നീട് സിനിമയിലെത്തിയപ്പോഴും സൗഹൃദം അതേപോലെ തുടര്‍ന്നു. മൂവരും ഒന്നിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് എന്നും ഓര്‍മിക്കാവുന്ന ചിത്രങ്ങളും പാട്ടുകളുമാണ് ലഭിച്ചത്.

Story Highlights: M G Sreekumar meets Mohanlal after long gap

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top