Advertisement

സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി; കുടുംബസമേതം മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ താരം

October 4, 2023
Google News 3 minutes Read
Prime Minister Narendra Modi invited Suresh Gopi to Delhi

നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാനെത്തുക. (Prime Minister Narendra Modi invited Suresh Gopi to Delhi)

സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പദയാത്ര നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കരുവന്നൂരിലെ പദയാത്രയില്‍ തനിക്ക് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുരേഷ് ഗോപി പദയാത്ര നടത്തിയിരുന്നത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തിരുന്നത്. സുരേഷ് ഗോപിയുടെ പദയാത്രയ്ക്ക് ശേഷമുള്ള സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശാണ് ഉദ്ഘാടനം ചെയ്തിരുന്നത്. സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവര്‍ തന്നോടൊപ്പം കൂടിയെന്നും അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. പാവങ്ങളുടെ പ്രശ്‌നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും. മണിപ്പൂരും യുപിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാന്‍ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: Prime Minister Narendra Modi invited Suresh Gopi to Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here