Advertisement

‘മോദി നിലകൊള്ളുന്നത് മുതലാളിമാർക്ക് വേണ്ടി, ദരിദ്രർക്കായി ഒന്നും ചെയ്യുന്നില്ല’; രാഹുൽ ഗാന്ധി

March 3, 2024
Google News 2 minutes Read
'Modi stands for the capitalists'; Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മുതലാളിമാർക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്. രാജ്യത്തെ ദരിദ്രർക്കായി മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല. വെറുപ്പിൻ്റെ കമ്പോളത്തിൽ സ്നേഹത്തിൻ്റെ കട തുറക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും രാഹുൽ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്‌ട്രീയ ജനതാദളിന്‍റെ ‘ജൻ വിശ്വാസ്’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികളുടെ പട്ടിക പരിശോധിച്ചാൽ ആദിവാസി സമൂഹത്തിൽ നിന്ന് ഒരാളെപ്പോലും കണ്ടെത്താൻ കഴിയില്ല. സ്വകാര്യ സ്കൂളുകളുടെയും കോളജുകളുടെയും പട്ടിക എടുത്താലും സ്ഥിതി ഇതുതന്നെ. രാജ്യത്ത് വേണ്ടി വീരമൃത്യു വരിച്ച ഭടന്മാരുടെ കുടുംബങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മോദി സർക്കാർ എല്ലാ മേഖലകളെയും തകർത്തു. ബിജെപിയെയും ആർഎസ്എസിനെയും ഭയമില്ലെന്നും രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചു. 15 ലക്ഷം രൂപ അക്കൗണ്ടുകളിലേക്ക് വരുമെന്ന് മോദി പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കൾക്ക് തൊഴിലില്ല. അഞ്ഞൂറോളം പേരാണ് മോദിയുടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. മോദി നുണ ഫാക്ടറിയാണെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും മറക്കാനായി നുണ പറയുകയാണെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. കണ്ണട തുടച്ച് യാഥാർത്ഥ്യങ്ങൾ കാണാൻ ശ്രമിക്കണമെന്നും തേജസ്വി പറഞ്ഞു.

Story Highlights: ‘Modi stands for the capitalists’; Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here