Advertisement

നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; അ‍ഞ്ച് പേർക്ക് പരുക്ക്

July 7, 2024
Google News 2 minutes Read

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം. മേക്കര കല്ലുവിളയിലാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അ‍ഞ്ചു പേർക്ക് പരുക്ക്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്.

ബൈക്കിൽ എത്തിയ പത്തോളം പേർ അക്രമം അഴിച്ചു വിട്ടെന്നാണ് പരാതി. വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം എന്നാണ് പരാതി. സമീപവാസികൾ ചോദ്യം ചെയ്തതോടെ മടങ്ങിപ്പോയ സംഘം തിരികെയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. വയോധികനെ അസഭ്യം പറഞ്ഞവരെ മർ​ദിക്കുകയായിരുന്നു. മാരാകായുധങ്ങളുമായെത്തിയായിരുന്നു അക്രമം.

Read Also: പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി മരിച്ചു

ജോണി എന്ന 51കാരന് മുഖത്തും തലക്കും ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ അനിയനെയും പിടിച്ചുമാറ്റാനെത്തിയ മൂന്നു പേരെയും അക്രമിസംഘം മർദിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Story Highlights : Five injured in goonda attack in Thiruvananthapuram Neyyattinkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here