Advertisement

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആവർത്തിച്ച് മുഖ്യമന്ത്രി; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതീക്ഷ

August 8, 2024
Google News 3 minutes Read
chief Minister demanded declare the Wayanad disaster as a national disaster

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റന്നാൾ പ്രധാനമന്ത്രി ദുരന്തഭൂമി സന്ദർശിക്കുന്നതോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മറ്റന്നാൾ ദുരന്തഭൂമി സന്ദർശിക്കുന്നത് പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കുകയും, അനുകൂല തീരുമാനം ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. (chief Minister demanded declare the Wayanad disaster as a national disaster)

ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസത്തിന് ഉൾപ്പെടെ കേന്ദ്രസഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ വലിയ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ദുരന്തത്തിൽ സ്ഥിരീകരിക്കപ്പെട്ട മരിച്ചവരുടെ എണ്ണം 225 ആണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 195 ശരീരഭാഗങ്ങൾ കിട്ടിയിട്ടുണ്ട്. നാളത്തെ ജനകീയ തിരിച്ചലിന് ശേഷവും തിരച്ചിൽ അവസാനിപ്പിക്കല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്കും തിരച്ചിലിലും നേതൃത്വം നൽകിയ സൈന്യത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ബെയ്ലി പാലം രക്ഷാ ദൗത്യത്തിൽ നിർണായകമായ ഒന്നാണ്. ദുരന്തത്തിൽ നിന്ന് കൈപിടിച്ചു ഉയർത്താനായി കേരളം ഒത്തുചേർന്ന അഭിമാനകരമായ കാഴ്ചയാണെന്നും ഇതിൽ കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ എല്ലാവരും പങ്കുവഹിച്ചെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.

Story Highlights : chief Minister demanded declare the Wayanad disaster as a national disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here